നിരവധി ആരോഗ്യ ഗുണങ്ങളുള്ള ചെമ്പരത്തി ചായ കുടിക്കുന്നത്. രക്തസമ്മര്‍ദ്ദം ഭാരം എന്നിവ കുറയ്ക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
കേരളത്തിലെ ഏതാണ്ടെല്ലാ വീടുകളിലുമുള്ള ചെടിയാണ് ചെമ്പരത്തി. പല തരത്തിലുള്ള ചെമ്പരത്തികള്‍ നമ്മുടെ നാട്ടിലുണ്ട്. ഇല താളിയായി ഉപയോഗിക്കുന്ന പതിവ് പണ്ടു കാലം മുതലേയുണ്ട്. കേശ സംരക്ഷണത്തിന് എണ്ണയും മറ്റും തയാറാക്കുന്നതില്‍ പ്രധാന ചേരുവയാണ് ചെമ്പരത്തി ഇലയും പൂവുമെല്ലാം. എന്നാലിപ്പോള്‍ ചെമ്പരത്തിപ്പൂ ഉപയോഗിച്ച് ചായയും പലരും തയാറാക്കുന്നുണ്ട്്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ചെമ്പരത്തി ചായ കുടിക്കുന്നത്. രക്തസമ്മര്‍ദ്ദം ഭാരം എന്നിവ കുറയ്ക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ധാരാളം ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ (സി), പോളിഫെനോളുകള്‍ എന്നിവ ചെമ്പരത്തിയില്‍ അടങ്ങിയിട്ടുണ്ട്.
ചായ തയാറാക്കാം
ചെമ്പരത്തി പൂവിന്റെ ഇതളുകള്‍ ഉണക്കിയെടുത്താണ് ചായ തയാറാക്കുക. നല്ല പോലെ ഉണങ്ങിയ ഇലകള്‍ തിളച്ച വെള്ളത്തില്‍ 5-10 മിനിറ്റ് ഇട്ട് വെച്ച് അരിച്ചെടുക്കുക. ആവശ്യമെങ്കില്‍ തേന്‍, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് കുടിക്കാം. പഞ്ചസാര ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
ഗുണങ്ങള്‍
1.ഹൃദയത്തിന് ആയാസം കുറച്ചു രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെമ്പരത്തി ചായ സഹായിക്കും.
2. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനുമിതു നല്ലതാണ്. ഇതോടെ ശരീരത്തിന്റെ ഭാരവും കുറയുന്നു.
3. മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ചെമ്പരത്തി ചായ കുടിക്കുന്നതു സഹായിക്കും.
4. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു.
5. വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment