ചെവിയെ സംരക്ഷിക്കാന്‍ നല്ല ഭക്ഷണങ്ങള്‍ പതിവാക്കണം.
പ്രായം കൂടും തോറും മനുഷ്യന് ഏറ്റവുമധികം പ്രശ്‌നം സൃഷ്ടിക്കുക ചെവിയാണ്. കേള്‍വി ശക്തിക്കും ശരീരത്തിന്റെ മൊത്തത്തിലുള്ള ബാലന്‍സിങ്ങും ചെവിയുടെ ജോലിയാണ്. ഇതിനാല്‍ ചെവിയെ സംരക്ഷിക്കാന്‍ നല്ല ഭക്ഷണങ്ങള്‍ പതിവാക്കണം.
പച്ച ഇലക്കറികള്‍
ചീര, കാബേജ്, ബ്രൊക്കോളി പോലുള്ള ഇലക്കറികള്‍ ചെവിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ബി 12 ഉം ഫോളേറ്റും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചീരയാണ് ഇതില്‍ പ്രധാനം. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ചീര പതിവായി കഴിക്കാം.
മീനും മുട്ടയും
മത്സ്യവും മുട്ടയും കഴിക്കുന്നത് ചെവികളെ ആരോഗ്യകരമായി നിലനിര്‍ത്തും. ഒമേഗ ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ബി 12 രണ്ടിലും ധാരാളം അടങ്ങിയിട്ടുണ്ട്.
പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് ചെവി രോഗങ്ങളെ അകറ്റി നിര്‍ത്തും.
ഓറഞ്ച്
ഓറഞ്ചില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ചെവിയുടെ ആന്തരിക ദ്രാവക സന്തുലിതാവസ്ഥയ്ക്കിതു നല്ലതാണ്.
നട്‌സ്
നട്‌സും വിത്തുകളും നമ്മുടെ കൈക്ക് ഒരു പിടി കഴിക്കുന്നത് ചെവിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. മത്തങ്ങ വിത്തുകള്‍, ചണ വിത്തുകള്‍, കശുവണ്ടി, ബദാം തുടങ്ങിയവയില്‍ മഗ്‌നീഷ്യം, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment