തലച്ചോര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ശരീരം മൊത്തത്തില്‍ ഉഷാറാവൂ. ഇതിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.
1. ഇലക്കറികള്‍: ഇലക്കറികളില്‍ പ്രത്യേകിച്ച് ചീരയില്‍ ഫോളേറ്റ്, വിറ്റാമിന്‍ കെ, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നാഡികളുടെ പ്രവര്‍ത്തനത്തെയും ഓര്‍മ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു.
സിട്രസ് പഴങ്ങള്‍: ഓറഞ്ച്, നാരങ്ങ, സ്‌ട്രോബെറി തുടങ്ങിയ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും തലച്ചോറിന് ഏറെ നല്ലതാണ്.
ഡാര്‍ക്ക് ചോക്ലേറ്റ്: രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന ഫ്‌ലേവനോയ്ഡുകള്‍ ധാരാളമായി ഡാര്‍ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശ്രദ്ധയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുന്നു
മഞ്ഞള്‍: കുര്‍ക്കുമിന്‍ ധാരാളം അടങ്ങിയ മഞ്ഞള്‍ മാനസികാവസ്ഥ മെച്ചപ്പെടുത്തും.
ഗ്രീന്‍ ടി: എല്‍തിയനൈനും തലച്ചോറിലെ കോശങ്ങളെ ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്ന് സംരക്ഷിക്കുന്ന കാറ്റെച്ചിനുകളും ഗ്രീന്‍ ടിയിലുണ്ട്. ഇതില്‍ അല്‍പ്പം നാരങ്ങ നീര് ചേര്‍ക്കുന്നതും നല്ലതാണ്. നാരങ്ങയില്‍ നിന്നുള്ള വിറ്റാമിന്‍ സിയുമായി സംയോജിപ്പിക്കുമ്പോള്‍ ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ നന്നായി ആഗിരണം ചെയ്യപ്പെടും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment