ജിമ്മില്‍ പോയി വ്യായാമം ചെയ്യാന്‍ പ്രായമൊരു പ്രശ്‌നമല്ലെന്നു തെളിയിക്കുകയാണ് റോഷ്‌നി ദേവി സാംഗ്വാന്‍. 70 വയസുള്ള ഇവര്‍ വ്യായാമം ചെയ്യുന്ന വീഡിയോ വൈറലായിരിക്കുകയാണിപ്പോള്‍ കണ്ടന്‍ഡ് ക്രിയേറ്റര്‍ രണ്‍വീര്‍ അലഹാബാദിയയുമായുള്ള പോഡ്കാസ്റ്റില്‍ തന്റെ ഭക്ഷണരീതിയെ കുറിച്ചും ഇവര്‍ വിവരിക്കുന്നുണ്ട്.
രാവിലെ ഓട്‌സ് കഴിക്കും അതും പത്ത് ബദാംപരിപ്പിപ്പും ഉണക്കമുന്തിരിയും ചേര്‍ത്തുള്ള ജ്യൂസിനൊപ്പം. ഉച്ചയ്ക്ക് അരി, ദാല്‍, സാലഡ്, തൈര് എന്നിവയാണ് കഴിക്കുക. തീര്‍ന്നില്ല മൂങ്ചില്ല(പച്ചപയറുകൊണ്ടുള്ള ഒരുതരം അപ്പം) പനീറിനൊപ്പം രാത്രി കഴിക്കും, ഇതിനൊപ്പം ഒരു ഗ്ലാസ് പാല്‍ കുടിക്കുന്ന ശീലവുമുണ്ട്. ഇതുമാത്രമാണ് റോഷ്‌നി കഴിക്കുക. മറ്റൊന്നും കഴിക്കാന്‍ താല്‍പര്യമില്ലെന്ന് അവര്‍ പോഡ്കാസ്റ്റില്‍ പറയുന്നു.
മകന്‍ അജയ് സാംഗ്വാന്റെ പ്രേരണയിലാണ് ഈ പ്രായത്തില്‍ ഭാരദ്വഹനം ചെയ്യാന്‍ റോഷ്‌നിക്ക് ഊര്‍ജ്ജമായത്.@mummyweightlifter എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ റോഷ്‌നിക്ക് നിരവധി ആരാധകരും ഫോളോവേഴ്‌സുമാണുള്ളത്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment