പച്ചയോ ചുവപ്പോ ...? ആപ്പിളില്‍ മികച്ചത് ഏതാണ്

ഗുണത്തിന്റെ കാര്യത്തില്‍ ആരാണ് മുന്നില്‍ പച്ചയോ ചുവപ്പോ...? പരിശോധിച്ചു നോക്കാം.

By Harithakeralam
2025-10-08

ആപ്പിളിന്റെ സീസണാണിപ്പോള്‍ നമ്മുടെ രാജ്യത്ത്. ആപ്പിളിന്റെ പ്രധാന നാടായ കശ്മീരിയില്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇത്തവണ വിളവ് കുറവാണ്. എന്നാലും കേരളത്തിലേക്കടക്കം ധാരാളം ആപ്പിള്‍ ദിവസേന എത്തുന്നുണ്ട്. ചുവന്ന ആപ്പിളാണ് ഇന്ത്യയില്‍ അധികം വിളയിക്കുന്നത് , പച്ച ആപ്പിള്‍ അത്രയധികമില്ല. ഗുണത്തിന്റെ കാര്യത്തില്‍ ആരാണ് മുന്നില്‍ പച്ചയോ ചുവപ്പോ...? പരിശോധിച്ചു നോക്കാം.

കലോറിയും കാര്‍ബോഹൈഡ്രേറ്റും കുറവാണ് പച്ച ആപ്പിളില്‍. ശരീരഭാരവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാന്‍ പച്ച ആപ്പിളാണ് നല്ലത്.  ദഹനത്തിനു സഹായിക്കുന്ന നാരുകളായ പെക്റ്റിനും ഗ്രീന്‍ ആപ്പിളില്‍ ഉയര്‍ന്ന അളവിലുണ്ട്. എന്നാല്‍ ചുവന്ന ആപ്പിളില്‍ പഞ്ചസാര അല്‍പ്പം കൂടുതലാണ്,  അവ ആന്റിഓക്‌സിഡന്റുകള്‍ നല്‍കുന്നു. ഇത് വീക്കം, ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ഉയര്‍ന്ന ജലാംശം  ചുവന്ന ആപ്പിളിലുണ്ട്, ഇതു  കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കും.

ചുവന്ന ആപ്പിളില്‍ ആന്തോസയാനിനുകള്‍ ധാരാളമുണ്ട്.  ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാനിതു സഹായിക്കും.  പഞ്ചസാരയുടെ അളവ് കുറവും നാരുകള്‍ കൂടുതലുമുള്ള പച്ച ആപ്പിള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരമായി നിലനിര്‍ത്തും. പച്ച ആപ്പിളില്‍ പെക്റ്റിന്‍ പോലുള്ള ലയിക്കുന്ന നാരുകളുണ്ട്. ഇതു ദഹനത്തെ മന്ദഗതിയിലാക്കും വിശപ്പ് തോന്നിക്കില്ല.  കലോറി ഉപഭോഗം നിയന്ത്രിക്കാന്‍ ഗ്രീന്‍ മികച്ചതാണ്.

മനുഷ്യ ശരീരത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് രണ്ട് തരം ആപ്പിളുകളും കഴിക്കുന്നതു നല്ലതാണ്. എന്നാല്‍ പഞ്ചസാരയുടെ അളവ് കുറവായതിനാലും നാരുകള്‍ കൂടുതലായതിനാലും അല്‍പ്പം നല്ലത് ഗ്രീന്‍ ആപ്പിളാണെന്നു പറയാം.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs