അത്താഴം നേരത്തെയാക്കിയാല്‍ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍ ഏറെയാണ്.
പ്രായം അറുപതുകളിലെത്തിയിട്ടും ചുള്ളനായി വിലസുന്ന തെലുങ്ക് താരം നാഗാര്‍ജുനയെ കണ്ടിട്ടില്ലേ...ബോളിവുഡിലെ ആക്ഷന്‍ കില്ലാഡി അക്ഷയ്കുമാറിന്റെ കാര്യവും ഇങ്ങനെ തന്നെയാണ്. പ്രായത്തെ തോല്‍പ്പിക്കുന്നതിന്റെ രഹസ്യം ചോദിച്ചാല്‍ ഇവര്‍ ആദ്യം പറയുന്ന കാര്യം അത്താഴം കഴിക്കുന്നതിനെ കുറിച്ചാണ്. വൈകുന്നേരം ഏഴ് മണിയോട് കൂടി ഭക്ഷണം കഴിക്കും. ഇതിനു ശേഷമൊന്നും കഴിക്കില്ല. വൈകിട്ട് നേരത്തെ ഭക്ഷണം കഴിച്ചാല്‍ ഡോക്റ്ററെ കാണേണ്ടി വരില്ലെന്നാണ് അക്ഷയ്കുമാര്‍ അടുത്തിടെ അഭിപ്രായപ്പെട്ടത്. അത്താഴം നേരത്തെയാക്കിയാല്‍ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍ ഏറെയാണ്.
1. ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കും. പ്രീ ഡയബറ്റിസില്‍ നിന്ന് പ്രമേഹത്തിലേക്കുള്ള സാധ്യത കുറയ്ക്കാന്‍ രാത്രി ഭക്ഷണം നേരത്തെയാക്കുന്നതു സഹായിക്കും.
2. അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കും. ഉറങ്ങുന്നതിനു രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കുന്നത് ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
3. അത്താഴം നേരത്തെ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും.
4. കരളിന്റെ ആരോഗ്യത്തിനും രാത്രി നേരത്തെ ഭക്ഷണം കഴിക്കുന്ന ശീലം നല്ലതാണ്. ഫാറ്റി ലിവര്‍, ലിവര്‍ സിറോസിസ് എന്നിവ വരാനുള്ള സാധ്യത ഈ ശീലം കുറയ്ക്കും.
5. നല്ല പോലെ ഉറക്കം ലഭിക്കാന്‍ അത്താഴം നേരത്തെ കഴിക്കുന്നതു സഹായിക്കും. നല്ല ഉറക്കം മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യാവശ്യമാണ്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment