നഗരങ്ങളില്‍ വീടിനു മുകളിലും കുറഞ്ഞ സ്ഥലത്തുമൊക്കെ കൃഷി ചെയ്യുമ്പോള്‍ ചാണകം വളമായി പ്രയോഗിക്കാന്‍ വലിയ പ്രയാസമായിരിക്കും. ഇതിനു പകരം ഉപയോഗിക്കാന്‍ പറ്റിയ വളങ്ങള്‍
കൃഷിയില്‍ ഏറെ പ്രധാനപ്പെട്ട വളമാണ് ചാണകം, മറ്റൊരു വളവുമില്ലെങ്കിലും ചാണകം നല്കിയാല് പച്ചക്കറികളും പഴവര്‍ഗങ്ങളും നല്ല വിളവ് നല്‍കും. എന്നാല്‍ ചാണകത്തിന്റെ ലഭ്യതയും ഗുണനിലവാരവും ഇക്കാലത്ത് വലിയ പ്രശ്നമാണ്. നഗരങ്ങളില്‍ വീടിനു മുകളിലും കുറഞ്ഞ സ്ഥലത്തുമൊക്കെ കൃഷി ചെയ്യുമ്പോള്‍ ചാണകം വളമായി പ്രയോഗിക്കാന്‍ വലിയ പ്രയാസമായിരിക്കും. ഇതിനു പകരം ഉപയോഗിക്കാന്‍ പറ്റിയ വളങ്ങള്‍.
കമ്പോസ്റ്റ്
സസ്യാവശിഷ്ടങ്ങള്‍, അടുക്കള മാലിന്യം എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കമ്പോസ്റ്റ് മികച്ചൊരു വളമാണ്. ചാണകത്തിന് സമാനമായി ജൈവ പോഷകങ്ങളും ധാരാളമിതിലുണ്ട്. മണ്ണിന്റെ ഗുണമേന്മ കൂട്ടാനും ഉപകരിക്കും. ഇതു പോലെ മണ്ണിരകളെ ഉപയോഗിച്ച് ജൈവവസ്തുക്കള്‍ കമ്പോസ്റ്റ് ചെയ്തെടുക്കുന്ന വെര്‍മി കമ്പോസ്റ്റും മികച്ചതാണ്. ചാണകത്തേക്കാള്‍ നൈട്രേറ്റ്, മിനറല്‍സ് എന്നിവയുടെ അളവ് ഇതില്‍ കൂടുതലാണ്. ദുര്‍ഗന്ധമില്ലാത്തതിനാല്‍ ഇന്‍ഡോര്‍ കൃഷിക്കും അനുയോജ്യമാണ്.
പച്ചിലവളം
ശീമക്കൊന്ന, പയര്‍വര്‍ഗ വിളകള്‍ എന്നിവ മണ്ണില്‍ ചേര്‍ക്കുന്നത് ഏറെ നല്ലതാണ് നൈട്രജന്‍ അളവ് വര്‍ദ്ധിപ്പിക്കാനും പോട്ടിംഗ് മിശ്രിതത്തിലെ മണ്ണിന്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പിണ്ണാക്ക്
വേപ്പിന് പിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിയവയില്‍ നൈട്രജന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ജൈവവസ്തുക്കളും ഇതിലൂടെ മണ്ണിലെത്തുന്നു. ഇത് പൊടി രൂപത്തിലും വെള്ളത്തില്‍ ലയിപ്പിച്ചും മണ്ണില്‍ ചേര്‍ത്ത് കൊടുക്കാം. ചാണകത്തിനുള്ള പോലെ ദുര്‍ഗന്ധവുമില്ല.
കടല്‍ പായല്‍ സത്ത്
സൂക്ഷ്മ മൂലകങ്ങളുടെ കലവറയാണ് കടല്‍ പായല്‍ സത്ത്. എന്നാല്‍ നമ്മുടെ കര്‍ഷകര്‍ ഇതിനെക്കുറിച്ച് ബോധവാന്മാരല്ലെന്നതാണ് സത്യം. ചെടിയുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വളര്‍ച്ചാ ഹോര്‍മോണുകളും ഇതിലുണ്ട്. ദ്രാവക രൂപത്തില്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കാം. ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്ക് ഏറെ നല്ലതാണ്, ഓണ്‍ലൈനിലൂടെ വാങ്ങാം.
എല്ലുപൊടി
ഫോസ്ഫറസ് , കാല്‍സ്യം എന്നിവ ധാരാളമുണ്ട് എല്ല് പൊടിയില്‍. വേരുകളുടെ വളര്‍ച്ചയ്ക്കും പൂക്കളും കായ്കളും ഉണ്ടാകുന്നതിനും വളരെ നല്ലതാണ്. പക്ഷേ ദുര്ഗന്ധമൊരു പ്രശ്നമാണ്. ഉറുമ്പ്, എലി തുടങ്ങിയ ജീവികളുടെ ശല്യവുമുണ്ടാകുമെന്നതാണ് പ്രശ്നം.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്കിയാല് വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment