വളപ്രയോഗം സമയവും സന്ദര്‍ഭവും നോക്കി

സമയവും സന്ദര്‍ഭവും നോക്കി വേണം വളം നല്‍കാന്‍. ചെടി നടുമ്പോള്‍ അടിവളമായി നല്‍കുന്നവയല്ല കായ്പിടിക്കാന്‍ കൊടുക്കേണ്ടത്. ഇതല്ല കായ്ക്കുന്ന സമയത്ത് വേണ്ടത്.

By Harithakeralam
2025-12-12

 പച്ചക്കറിച്ചെടികള്‍ക്ക് നല്ല പോലെ വളം നല്‍കിയിട്ടും കാര്യമായ വിളവ് ലഭിക്കുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ട്. ധാരാളം പണം ചെലവാക്കി നല്ല പോലെ വളങ്ങള്‍ വാങ്ങി നല്‍കും, ചെടി കരുത്തോടെ വളര്‍ന്നിട്ടുമുണ്ടാകും എന്നാല്‍ പൂക്കളുണ്ടായി അവ കായ്കളായി മാറുന്നില്ല. ഇതിനു കാരണം ഒന്നുമാത്രമാണ്, വളപ്രയോഗം കൃത്യമല്ല.  സമയവും സന്ദര്‍ഭവും നോക്കി വേണം വളം നല്‍കാന്‍. ചെടി നടുമ്പോള്‍ അടിവളമായി നല്‍കുന്നവയല്ല കായ്പിടിക്കാന്‍ കൊടുക്കേണ്ടത്. ഇതല്ല കായ്ക്കുന്ന സമയത്ത് വേണ്ടത്.  

പൂക്കളുണ്ടാകാന്‍ ഇവ നല്‍കുക

പച്ചക്കറികളുടെ പ്രധാന സമയാണ് പൂക്കളുണ്ടാകുക. ഈ പൂക്കളാണ് പിന്നീട് കായ്കളായി മാറുന്നത്. ഇതിനാല്‍ ധാരാളം പൂക്കളുണ്ടായാല്‍ മാത്രമേ നല്ല വിളവ് ലഭിക്കൂ. ഇവ കൊഴിഞ്ഞു പോകാതെ എല്ലാം കായ്കളായി മാറാന്‍ ഫോസ്ഫറസും പൊട്ടാസ്യവും അടങ്ങിയ വളങ്ങള്‍ വേണം നല്‍കാന്‍.

1. ചാരം ചെടിയുടെ ചുവട്ടില്‍ വിതറിക്കൊടുക്കുന്നതു നല്ലതാണ്. പൊട്ടാസ്യം ധാരാളമായി അടങ്ങിയതാണ് ചാരം. പൂക്കള്‍ ധാരാളമുണ്ടാകാനിതു സഹായിക്കും.

2. എല്ലുപൊടിയാണ് മറ്റൊരു വളം. ഫോസ്ഫറസ് അടങ്ങിയ എല്ലുപൊടിയും പൂക്കളുണ്ടാകാനും ഇവ ആരോഗ്യത്തോടെ വളരാനും സാധിക്കും.

3. തൈരില്‍ പാല്‍ക്കായം ചേര്‍ത്ത് നന്നായി ഇളക്കുക. ഈ ലായനി നേര്‍പ്പിച്ച് ചെടികളില്‍ തളിക്കുന്നത് നല്ല പോലെ പൂക്കളുണ്ടാക്കും.

കായ്ക്കുമ്പോള്‍ ഇവ നല്‍കുക

പൂക്കള്‍ കായ്കളായി നല്ല വലിപ്പത്തിലും ആകൃതിയിലും വളരാന്‍ നല്‍കേണ്ട വളങ്ങള്‍ ഇവയാണ്. ഇവ കൃത്യമായ ഇടവേളകളില്‍ വേണം നല്‍കാന്‍.

1. ശര്‍ക്കരയും ചാരവും വെള്ളത്തില്‍ കലക്കി ചുവട്ടിലൊഴിച്ചു കൊടുക്കാം.

2. കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ചത്  നേര്‍പ്പിച്ച് ചെടികളുടെ തടത്തിലൊഴിച്ചു കൊടുക്കാം.

3. കടലപ്പിണ്ണാക്ക്- എല്ല് പൊടി- പച്ചച്ചാണകം എന്നിവ മൂന്നു ദിവസം വച്ചു പുളിപ്പിച്ചു പത്തിരട്ടി വെള്ളം ചേര്‍ത്ത് നല്‍കുക.

4.  പഴത്തൊലിയും മുട്ടത്തോടും വെള്ളത്തിലിട്ട് പുളിപ്പിച്ചു നേര്‍പ്പിച്ചത് ചെടികള്‍ക്ക് നല്‍കുക.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs