മുഖത്തെ എണ്ണമയം കുറയ്ക്കാനും മുഖക്കുരു വ്യാപിക്കുന്നതു തടയാനും നിറം നിലനിര്‍ത്താനും മുള്‍ട്ടാണി മിട്ടി സഹായിക്കും
നമ്മുടെ പരമ്പരാഗത സൗന്ദര്യ സംരക്ഷ മാര്‍ഗങ്ങളില്‍ പ്രധാനമാണ് മുള്‍ട്ടാണി മിട്ടി. പ്രകൃതിയില്‍ നിന്നും ലഭിക്കുന്നതായതിനാല്‍ വലിയ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുമിതു പൊതുവെ സൃഷ്ടിക്കാറില്ല. മുഖത്തെ എണ്ണമയം കുറയ്ക്കാനും മുഖക്കുരു വ്യാപിക്കുന്നതു തടയാനും നിറം നിലനിര്‍ത്താനും മുള്‍ട്ടാണി മിട്ടി സഹായിക്കും. ഇതുപയോഗിച്ചു തയാറാക്കാവുന്ന വിവിധ തരം ഫെയ്‌സ്പാക്കുകള്‍ നോക്കാം.
1. മുള്‍ട്ടാണി മിട്ടിയും റോസ് വാട്ടറും ചേര്‍ത്ത് മുഖത്ത് പുരട്ടാം. അരമണിക്കൂര്‍ കഴിഞ്ഞു കഴുകി കളയുക. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പാക്കാണിത്.
2. ഒരു സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, അര സ്പൂണ്‍ ചന്ദനപ്പൊടി, കാല്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു സ്പൂണ്‍ റോസ് വാട്ടര്‍ അല്ലെങ്കില്‍ ഫ്രഷ് പാല്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. തുടര്‍ന്ന് ഈ പേസ്റ്റ് മുഖത്ത് പുരട്ടുക, ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
3. മുള്‍ട്ടാണി മിട്ടി ഒരു ടീസ്പൂണ്‍, അല്‍പം വേപ്പിന്‍ പൊടി, വെള്ളം എന്നിവ ചേര്‍ത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞു തണുത്തവെള്ളത്തില്‍ കഴുകാം.
4. മുള്‍ട്ടാണി മിട്ടി, മഞ്ഞള്‍പ്പൊടി, നാരങ്ങാനീര്, തേന്‍ എന്നിവ ഒരു സ്പൂണ്‍ എടുത്തു നന്നായി ഇളക്കി ചേര്‍ക്കുക. തുടര്‍ന്നു മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
5. ഇനി മുള്‍ട്ടാണി മിട്ടി മാത്രം കുറച്ചു തണുത്ത വെള്ളത്തില്‍ കലക്കി മുഖത്ത് തേയ്ക്കുന്നതും നല്ലതാണ്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment