ആരോഗ്യപ്രശ്‌നങ്ങള്‍ വ്യാപകമായതോടെ വ്യായാമം ചെയ്യുന്നവരുടെ എണ്ണം നമുക്കിടയില്‍ വര്‍ധിച്ചു വരികയാണ്. ജിം, നടത്തം, ഓട്ടം മുതലായ കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ ഉടനേ വെള്ളം കുടിക്കുന്ന സ്വഭാവമാണ് മിക്കവര്‍ക്കും. എന്നാല്‍ വ്യായാമം ചെയ്ത ഉടനേ വെള്ളം കുടിക്കുന്നതു പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
1. വ്യായാമം കഴിഞ്ഞ ഉടനേ നല്ല പോലെ വെള്ളം കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. ശരീരം തണുപ്പിക്കാനും പേശികളെ നേരെയാക്കാനുമാണ് നമ്മള്‍ കുടിക്കുന്ന വെള്ളം ശ്രമിക്കുക. ഇതു പലപ്പോഴും വയറിന് അസ്വസ്ഥതയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.
2. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. സോഡിയത്തിന്റെ അളവ് അപകടകരമാംവിധം കുറയും, ഇത് സാധാരണ സെല്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
3. ക്ഷീണിച്ചു നില്‍ക്കുന്ന സമയത്ത് ധാരാളം വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും. വ്യായാമത്തിനു ശേഷം, പേശികള്‍ ഇന്‍സുലിനോട് കൂടുതല്‍ സെന്‍സിറ്റീവായിരിക്കും. ശരീരം ഗ്ലൈക്കോജന്റെ അളവ് പുനഃസ്ഥാപിക്കേണ്ട അവസ്ഥയിലാണ്. വ്യായാമത്തിന് ശേഷം അധിക വെള്ളം കുടിക്കുന്നത് പ്രക്രിയയെ തടസ്സപ്പെടുത്തും.
4. വെള്ളം ധാരാളമായി കുടിക്കുന്നതു ധാതുക്കളെ അലിയിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ക്ഷീണത്തിനും പേശികളുടെ വേദനയ്ക്കുമൊക്കെയിതു കാരണമാകും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment