ഡ്യുവല്‍ ചേമ്പര്‍ ലീഡ്‌ലെസ്സ് പേസ്‌മേക്കര്‍ (AVEIR DR ) ചികിത്സയുമായി മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍

സര്‍ജറിയോ മറ്റു മുറിവുകളോ ആവശ്യമില്ലാതെ മനുഷ്യ ശരീരത്തിലെ ഹൃദയമിടിപ്പ് കുറഞ്ഞാല്‍ അതിനെ നിയന്ത്രണത്തില്‍ കൊണ്ട് വരുന്ന ഏറ്റവും പുതിയ ചികിത്സാ സംവിധാനമാണ് ലീഡ് ലെസ്സ് ക്യാപ്‌സൂള്‍ പേസ്‌മേക്കര്‍

By Harithakeralam
2025-10-06

കോഴിക്കോട്: സര്‍ജറിയോ മറ്റു മുറിവുകളോ ആവശ്യമില്ലാതെ മനുഷ്യ ശരീരത്തിലെ ഹൃദയമിടിപ്പ് കുറഞ്ഞാല്‍ അതിനെ നിയന്ത്രണത്തില്‍ കൊണ്ട് വരുന്ന ഏറ്റവും പുതിയ ചികിത്സാ സംവിധാനമാണ് ലീഡ് ലെസ്സ് ക്യാപ്‌സൂള്‍ പേസ്‌മേക്കര്‍. ഈ വിഭാഗത്തിലിന്ന് ഏറ്റവും പുതിയ ടെക്‌നോളജിയുടെ  സഹായത്തോടെ ലോകത്തിലെ ഏറ്റവും ചെറിയ ഡ്യുവല്‍ ചേമ്പര്‍ ലീഡ്‌ലെസ്സ് പേസ്‌മേക്കര്‍  ചികിത്സാ രീതിയാണ് (AVEIR DR ). പഴയ സംവിധാനത്തില്‍ ഉള്ള പേസ്‌മേക്കര്‍  നെഞ്ചില്‍ ഒരു മുറിവ് ഉണ്ടാക്കി അവിടെ ഘടിപ്പിക്കുകയും അതില്‍ നിന്ന് ഹൃദയത്തിന്റെ രണ്ട് അറകളിലേക്ക് ഓരോ വയര്‍ കടത്തിവിട്ട് അത് വഴി ഹൃദയമിടിപ്പ് നിയന്ത്രണത്തില്‍ കൊണ്ട് വരികയുമാണ് ചെയ്തിരുന്നത്.

പിന്നീട് സിംഗിള്‍ ചേമ്പര്‍ ക്യാപ്‌സൂള്‍ പേസ്‌മേക്കര്‍ ചികിത്സാ രീതിയുടെ  വരവോടെ സര്‍ജറിയും മറ്റു മുറിവുകളും ഒഴിവാക്കാന്‍ കഴിഞ്ഞെങ്കിലും ഹൃദയത്തിന്റെ രണ്ട് അറകളിലും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല എന്നത് കൊണ്ട്    അത്തരത്തിലുള്ള ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിന്റെ ഗുണം ലഭിക്കാതെ പോകുകയാണ് ഉണ്ടായിരുന്നത്.എന്നാല്‍ ഇന്ന് (AVEIR DR ) ക്യാപ്‌സൂള്‍ പേസ്‌മേക്കര്‍ ന്റെ കടന്ന് വരവോടെ സര്‍ജറിയോ മറ്റു മുറിവുകളോ ആവശ്യമില്ലാതെ ഹൃദയത്തിന്റെ രണ്ട് അറകളിലും ഈ പേസ്‌മേക്കര്‍ ഘടിപ്പിച്ച്  പരസപരം വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ വഴി പ്രവര്‍ത്തിച്ച് ഹൃദയമിടിപ്പ് സാധരണ രീതിയില്‍ നിയന്ത്രണത്തില്‍ കൊണ്ട് വരാന്‍  സാധിക്കും .

കോഴിക്കോട് സ്വദേശി ആയിട്ടുള്ള 70 വയസ്സുകാരനിലാണ്  ഇന്ത്യയില്‍ ആദ്യമായി മെട്രോമെഡ്  ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ  സീനിയര്‍  കാര്‍ഡിയോളജിസ്റ്റ് ആന്‍ഡ് ഇലക്ട്രോ ഫിസിയോളജിസ്റ്റ് ഡോക്ടര്‍ അരുണ്‍ ഗോപി യുടെ നേത്രത്തില്‍ ആണ് ഈ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത് . ഹൃദയമിടിപ്പിന്റെ താളപിഴവുകള്‍ക്ക്  പൂര്‍ണ്ണമായും പരിഹാരം നല്‍കുന്ന ഈ അതിനൂതന  ചികിത്സാ രീതി ഇന്ത്യയില്‍ ആദ്യമായി നമ്മുടെ  കോഴിക്കോട് കൊണ്ട് വരാന്‍ സാധിച്ചതില്‍ വലിയ ചാരിതാര്‍ഥ്യമുണ്ടെന്ന് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോക്ടര്‍ പി പി മുഹമ്മദ് മുസ്തഫ പറഞ്ഞു .

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs