ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ധാരാളമായി അടങ്ങിയതാണ് കുക്കുമ്പര്‍. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഈ പോഷകങ്ങള്‍ ഫലപ്രദമാണ്.
ഏതു കാലത്തും ലഭ്യമായ കുക്കുമ്പര്‍ എന്ന ചെറുവെള്ളരി മനുഷ്യ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. ജ്യൂസാക്കിയും നേരിട്ടും കുക്കുമ്പര്‍ കഴിക്കാം. വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി, മഗ്‌നീഷ്യം, റിബോഫ്‌ലേവിന്‍, ബി 6, ഫോളേറ്റ്, പാന്റോതെനിക് ആസിഡ്, കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് എന്നിവയെല്ലാം ധാരാളം കുക്കുമ്പറില്‍ അടങ്ങിയിട്ടുണ്ട്.
ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ധാരാളമായി അടങ്ങിയതാണ് കുക്കുമ്പര്‍. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഈ പോഷകങ്ങള്‍ ഫലപ്രദമാണ്. പൊട്ടാസ്യം, ജലത്തിന്റെ അളവ് എന്നിവയും അതിന്റെ ഡൈയൂററ്റിക് ഗുണങ്ങളും ശരീരത്തിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഇതുവഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണിത്.
ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് കുക്കുമ്പര്‍. ഇവ ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള ഏറ്റവും മികച്ച വഴിയാണ്. ഇതുവഴി പല അസുഖങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് കുക്കുമ്പര്‍ ജ്യൂസ്. ലിവര്‍, കിഡ്‌നി ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുകയും ചെയ്യും.
പൊട്ടാസ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ ഒരു കലവറയാണ് കുക്കുമ്പര്‍ ജ്യൂസ്. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നതു കൊണ്ട് ചുളിവുകളടക്കമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ചര്‍മ്മത്തെ ശുദ്ധീകരിക്കാനും ചര്‍മ്മ സുഷിരങ്ങള്‍ തുറക്കാനും സഹായിക്കുന്നു. സൂര്യതാപത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും കരുവാളിപ്പ് നീക്കം ചെയ്യാനും സഹായിക്കുന്നു.
കുക്കുമ്പര്‍ ജ്യൂസ് തടി കുറയ്ക്കാന്‍ പറ്റിയ മികച്ചൊരു വഴിയാണ്. ഈ ജ്യൂസ് കുടിച്ചാല്‍ വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നും, വിശപ്പു കുറയ്ക്കും. ഇതിലെ ജലാംശം ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും. നാരുകള്‍ അഥവാ ഫൈബറിന്റെ നല്ല ഉറവിടമാണ് വെള്ളരിക്ക. ഇതിലെ ഉയര്‍ന്ന ജലത്തിന്റെ അളവ് ദഹന ക്രമത്തിന് ഒരു മികച്ച സഹായമാണ്.
വേനല്‍ കടുത്തു തുടങ്ങിയതോടെ പലരുടേയും പ്രശ്നമാണ് സണ്‍ ടാന്‍. മുഖത്ത് വെയിലേറ്റ് കരുവാളിപ്പ് പടരുന്നത് വലിയ പ്രശ്നമാണ്. എന്നാല്‍ ജോലി ആവശ്യാര്‍ഥവും മറ്റും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരിക്കും. വില…
പാതിരാത്രിവരെ മൊബൈല്‍ ഫോണില്‍ കളിച്ചിരുന്നു നട്ടുച്ചവരെ കിടന്നുറങ്ങുന്നതാണിപ്പോള് പലരുടേയും ശീലം. ജോലിക്ക് പോകാനുള്ള സമയമാകുമ്പോള്‍ ചാടിയെണീറ്റ് കുളിയും മറ്റു കാര്യങ്ങളും വേഗത്തില്‍ നിര്‍വഹിച്ച് ഒറ്റ…
കോഴിക്കോട്: ബിഎസ്എം എസ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കരൂര്‍ വൈഷ്യ ബാങ്കിന്റെ സഹകരണത്തോടെ തീ പൊള്ളല്‍ മൂലം അംഗവൈകല്യം വന്നവര്‍ക്കു വേണ്ടിയുള്ള സൗജന്യ സര്‍ജറി ക്യാമ്പ് (burn to shine 24-25)…
ഏതു കാലത്തും ലഭ്യമായ കുക്കുമ്പര്‍ എന്ന ചെറുവെള്ളരി മനുഷ്യ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. ജ്യൂസാക്കിയും നേരിട്ടും കുക്കുമ്പര്‍ കഴിക്കാം. വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി, മഗ്‌നീഷ്യം, റിബോഫ്‌ലേവിന്‍,…
പഴുത്ത പപ്പായ നേരിട്ടും ജ്യൂസാക്കിയുമെല്ലാമാണ് നാം സാധാരണ കഴിക്കുക. പച്ച പപ്പായയെ പച്ചക്കറിയുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. കറിയും തോരുമുണ്ടാക്കാനാണ് പ്രധാനമായും പച്ച പപ്പായ ഉപയോഗിക്കാറ്. എന്നാല്‍…
രുചികരവും ഏറെ ഗുണങ്ങള്‍ നിറഞ്ഞതുമായ ഭക്ഷണമാണ് ചീസ്. കേക്ക്, ചപ്പാത്തി, ബ്രെഡ് എന്നിവയ്ക്കൊപ്പമാണ് സാധാരണ നാം ചീസ് കഴിക്കുക. പാലില്‍ നിന്നു തയാറാക്കുന്ന ഉത്പന്നമാണ് ചീസ്. പശു, എരുമ, ആട് തുടങ്ങിയവയുടെ…
നിലവില്‍ യുവാക്കള്‍ക്കിടയില്‍ കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് യൂറിക് ആസിഡ്. ജീവിത സാഹചര്യങ്ങളും ഭക്ഷണ രീതിയുമെല്ലാം ഇതിനു കാരണമാണ്. കൃത്യമായ ശ്രദ്ധിച്ചില്ലെങ്കില്‍ യൂറിക് ആസിഡ് വര്‍ധിക്കുന്നതു വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക്…
കുട്ടിക്കാലത്ത് കഴിക്കുന്ന ഭക്ഷണങ്ങള്‍ ഒരു വ്യക്തിയുടെ പിന്നീടുള്ള ആരോഗ്യത്തില്‍ വലിയ പങ്ക് വഹിക്കും. ഇതിനാല്‍ കുട്ടികള്‍ക്ക് ഇടയ്ക്കിടെ ഇലക്കറികള്‍ നല്‍കണം. വിവിധയിനം ചീരകള്‍, മുരിങ്ങ, മത്തനില, കുമ്പളയില,…
© All rights reserved | Powered by Otwo Designs
Leave a comment