വേനലിന്റെ തുടക്കത്തിലേ നല്ല പരിചരണം നല്‍കിയാല്‍ മാത്രമേ വിളവ് കുറയാതെ ഉത്പാദനം പിടിച്ചു നിര്‍ത്താന്‍ സാധിക്കൂ.
വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും. കഴിഞ്ഞ തവണ ശക്തമായ വെയില്‍ കാരണമാണ് ഇത്തവണ തെങ്ങില്‍ ഉത്പാദനം കുറഞ്ഞത്. വില കൂടിയെങ്കിലും കര്‍ഷകന് വലിയ ഗുണം ഇതിനാല്‍ ലഭിച്ചിട്ടില്ല. വേനലിന്റെ തുടക്കത്തിലേ നല്ല പരിചരണം നല്‍കിയാല്‍ മാത്രമേ വിളവ് കുറയാതെ ഉത്പാദനം പിടിച്ചു നിര്‍ത്താന്‍ സാധിക്കൂ.
തെങ്ങിന് നന തുടര്‍ന്നു കൊണ്ടിരിക്കണം. തടത്തില്‍ ചപ്പുചവറുകളിട്ട് നന്നായി പുതയിടണം. ചകിരിത്തൊണ്ട് അടുക്കുന്നതും ചകിരിച്ചോറ് വിതറുന്നതും ഗുണം ചെയ്യും. ചെമ്പന്‍ ചെല്ലിയുടെ ഉപദ്രവമുണ്ടാകാനും സാധ്യതയുണ്ട്. കൊമ്പന്‍ചെല്ലിയുടെ വണ്ടുകളെ ചെല്ലിക്കോല്‍ കൊണ്ട് കുത്തിയെടുക്കുക. മണലും വേപ്പിന്‍ പിണ്ണാക്കും തുല്യ അളവില്‍ ചേര്‍ത്ത് ഇല കവിളുകളില്‍ നിറയ്ക്കുക.
മണ്ട മറിച്ചില്‍ ലക്ഷണം കാണുന്ന കമുകുകളില്‍ ഇതു നിയന്ത്രിക്കാനായി ഓരോ കമുകിനു ചുറ്റും 250 ഗ്രാം വീതം കുമ്മായമിട്ടു നനച്ചു കൊടുക്കുക. ഒരാഴ്ച്ച കഴിഞ്ഞ് ബോറാക്‌സ് പൗഡര്‍ 25 ഗ്രാം വീതം കമുകിന്റെ വേരിന്റെ ഭാഗത്ത് ഇട്ടു ചേര്‍ത്തു കൊടുക്കാം. കൂടാതെ ഫൈറ്റോലാന്‍ 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഓലകളില്‍ തളിക്കുന്നതും നല്ലതാണ്. കമുകിന് ആഴ്ച്ചയിലൊരിക്കലെന്ന തോതില്‍ നന തുടരാം. തെക്കന്‍ വെയിലിന്റെ ചൂടു കൊണ്ടു പൊള്ളല്‍ ഏല്‍ക്കാതിരിക്കാന്‍ തടിക്കു ചുറ്റും ഓല കെട്ടുകയോ വെള്ള പൂശു കയോ ചെയ്യാം. ചെറു തൈകള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കണം.
കുരുമുളക് വേര് പിടിപ്പിക്കേണ്ട സമയമായി. പെട്ടെന്നു വേരു പിടിക്കുന്നതിനായി തിന്റെ ചുവടറ്റം IBA വെള്ളത്തില്‍ ലയിപ്പിച്ച ലായനിയില്‍ 45 സെക്കന്റ് നേരം മുക്കി നട്ടാല്‍ മതിയാകും. ചെറുകൊടികള്‍ക്ക് തണല്‍ നല്‍കി സംരക്ഷിക്കണം. കൊടിയുടെ ചുവട്ടില്‍ പുതയിടുന്നത് ഉണക്കിന്റെ കാഠിന്യം കുറയ്ക്കാന്‍ സഹായിക്കും.
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും. കഴിഞ്ഞ തവണ ശക്തമായ വെയില്‍ കാരണമാണ് ഇത്തവണ തെങ്ങില്‍…
നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ 'സുവര്‍ണ്ണ' സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മഞ്ഞള്‍ കാര്‍ഷിക…
കുട്ടനാട്ടില്‍ പുഞ്ചകൃഷിയിറക്കിയ പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. ഇളംമഞ്ഞ നിറത്തില്‍ നെല്ലോലയുടെ അരികുകളില്‍ രൂപപ്പെട്ട് ഇലയുടെ അഗ്രഭാഗം മുതല്‍ താഴേക്ക്…
തെങ്ങ് ചതിക്കില്ലെന്നാണ് മലയാളത്തിലെ പ്രധാന പഴമൊഴി. എന്നാല്‍ കാലം മാറുന്നതിന് അനുസരിച്ച് പഴഞ്ചൊല്ലും തിരുത്തേണ്ട അവസ്ഥയിലാണ് കേരളത്തിലെ കേരകര്‍ഷകര്‍. തേങ്ങ ഉത്പാദനത്തില്‍ മൂന്നാം സ്ഥാനം മാത്രമാണിപ്പോള്‍…
റെക്കോര്‍ഡ് വിലയിലെത്തി കര്‍ഷകന് നല്ല ലാഭം നേടിക്കൊടുത്ത വിളയായിരുന്നു ഇഞ്ചി. കഴിഞ്ഞ ജനുവരിയില്‍ ഇഞ്ചി 60 കിലോ 6000 രൂപയ്ക്ക് വിറ്റിരുന്നു, എന്നാല്‍ ഇന്ന് വില 1400 മാത്രം. അനുകൂല കാലാവസ്ഥ കാരണം വിളവ്…
ഔഷധമായും സുഗന്ധവ്യഞ്ജനമായും ഉപയോഗിക്കുന്ന ഇഞ്ചി നമ്മുടെ പല വിഭവങ്ങളിലും ചേര്‍ക്കാറുണ്ട്. നിരവധി ഔഷധ ഗുണങ്ങളുള്ള ഇഞ്ചിക്ക് നാട്ടു വൈദ്യത്തില്‍ വലിയ സ്ഥാനമാണുള്ളത്. വിപണിയില്‍ ലഭിക്കുന്ന ഇഞ്ചിയില്‍ വലിയ…
നാളികേരത്തിനും വെളിച്ചെണ്ണയ്ക്കുമെല്ലാം റെക്കോര്‍ഡ് വിലയാണിപ്പോള്‍. തേങ്ങയുടെ ഉത്പാദനം കുത്തനെ കുറഞ്ഞതാണിതിന് പ്രധാന കാരണം. കനത്ത വെയിലില്‍ തെങ്ങില്‍ ഉത്പാദനം കുത്തനെ കുറഞ്ഞു. നനയ്ക്കാന്‍ സൗകര്യമില്ലാത്ത…
© All rights reserved | Powered by Otwo Designs
Leave a comment