കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.
ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കൊളസ്‌ട്രോള്‍ നിയന്ത്രിക്കേണ്ടത് ആരോഗ്യത്തോടെ ജീവിക്കാന്‍ അത്യാവശ്യമാണ്. മരുന്നിനോടൊപ്പം ഭക്ഷണ നിയന്ത്രണം കൂടിയുണ്ടെങ്കിലേ ഇതു സാധ്യമാകൂ. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.
ബ്രോക്കോളി
നമ്മുടെ നാട്ടില്‍ വലിയ പ്രചാരമില്ലാത്ത ഇലക്കറിയാണിത്. ഇതിലുള്ള ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിനും വിറ്റാമിന്‍ സിയും രക്തക്കുഴലുകളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ഹൃദ്രോഗവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കുകയും ചെയ്യും.
വെണ്ടയ്ക്ക
വെണ്ടയ്ക്കയിലെ ഉയര്‍ന്ന ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കും. ആന്റിഓക്‌സിഡന്റുകളും സസ്യ സംയുക്തങ്ങളും ധമനികളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കും.
വഴുതനങ്ങ
ധാരാളം നാരുകള്‍ അടങ്ങിയ പച്ചക്കറിയാണ് വഴുതന. മോശം കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന നാരുകള്‍ കാരണം ദഹന പ്രക്രിയ മന്ദഗതിയിലാക്കും. എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ലിപിഡ് പ്രൊഫൈല്‍ മെച്ചപ്പെടുത്താനും വഴുതന കഴിക്കുന്നതു സഹായിക്കും.
ക്യാരറ്റ്
ക്യാരറ്റിലുള്ള പെക്റ്റിന്‍ നാരുകള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ രക്തപ്രവാഹത്തില്‍ പ്രവേശിക്കുന്നത് തടയും. ബീറ്റാ കരോട്ടിന്‍ എന്ന ആന്റിഓക്‌സിഡന്റുകള്‍ ക്യാരറ്റിലെ മറ്റ് സംയുക്തങ്ങളുമായി ചേര്‍ന്ന് രക്തക്കുഴലുകളെ സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
ചീര
ഏറെ ഗുണങ്ങള്‍ നിറഞ്ഞ ഇലക്കറിയാണ് ചീര. ഇതിലുള്ള കരോട്ടിനോയ്ഡ് ല്യൂട്ടിന്‍ ഒരു സംരക്ഷണ ഏജന്റായി പ്രവര്‍ത്തിക്കും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഓക്‌സിഡൈസ് ചെയ്യുന്നത് തടയും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment