മിക്കപ്പോഴും ബോഗന്‍ വില്ലയില്‍ പൂക്കള്‍ കുറവാണെന്ന പരാതി പലര്‍ക്കുമുണ്ട്. ഇതിനുള്ള പരിഹാരങ്ങള്‍ ഇവയാണ്.
വെയിലിനോട് ഏറെ ഇഷ്ടമുള്ള ചെടിയാണ് ബോഗന്‍ വില്ല അഥവാ കടലാസ് പൂവ്. വര്‍ണ വൈവിധ്യമാണിതിനെ പ്രിയങ്കരമാക്കുന്നത്. ചുവപ്പും വെള്ളയും നിറത്തിലുള്ള നാടന്‍ ഇനങ്ങളെക്കൂടാതെ വിവിധ വര്‍ണത്തിലുള്ള സങ്കര ഇനങ്ങളുടെ ചാകര തന്നെയുണ്ട്. കുറ്റിച്ചെടിയായി നിലത്തും ചട്ടിയിലും വളര്‍ത്താം, മതിലിലും മറ്റും വള്ളിയായി കയറ്റിവിടാം ബോഗന്‍ വില്ലയ്ക്ക് പ്രത്യേകതകള്‍ ഒരുപാടുമുണ്ട്. എന്നാല്‍ മിക്കപ്പോഴും ബോഗന്‍ വില്ലയില്‍ പൂക്കള്‍ കുറവാണെന്ന പരാതി പലര്‍ക്കുമുണ്ട്. ഇതിനുള്ള പരിഹാരങ്ങള്‍ ഇവയാണ്.
1. നല്ല പോലെ വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വേണം ബോഗന്‍ വില്ല നടാന്‍. ദിവസം 5 മണിക്കൂര്‍ എങ്കിലും വെയില്‍ ലഭിച്ചാല്‍ മാത്രമേ ചെടി പൂക്കൂ. വെയില്‍ ലഭിക്കാതെ എന്തു വളപ്രയോഗം ചെയ്തിട്ടും കാര്യമില്ല, ബോഗന്‍ വില്ല പൂക്കില്ല.
2. കൊമ്പ് അത്യാവശ്യമാണ് പൂക്കാന്‍. ഓരോ പൂവിടലിന് ശേഷവും കൊമ്പ് കോതല്‍ കൃത്യമായി നടത്തണം.
3. ചട്ടിയിലും വലിയ ഡ്രമ്മിലുമൊക്കെ ബോഗന്‍ വില്ല നട്ടുവളര്‍ത്തുന്നവരുണ്ട്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ചട്ടി മാറ്റണം. പുതിയ നടീല്‍ മിശ്രിതം തയാറാക്കി വേരു പൊട്ടാതെ ചെടി മാറ്റി സ്ഥാപിക്കുക. എന്നാല്‍ നല്ല പോലെ വളര്‍ന്ന് പൂക്കള്‍ ലഭിക്കും.
4. വെള്ളം വളരെക്കുറിച്ചു മാത്രം ആവശ്യമുള്ള ചെടിയാണിത്. വൈകുന്നേരത്ത് കുറച്ചു മാത്രം ജലം നല്‍കാം. പൂക്കള്‍ ധാരാളമായി ഒരുപാട് ദിവസം തിങ്ങി നിറഞ്ഞു നില്‍ക്കണമെന്നുണ്ടെങ്കില്‍ വൈകുന്നേരത്ത് മിതമായ രീതിയില്‍ നന നല്‍കുക. ചട്ടിയില്‍ ഒരിക്കലും വെള്ളം കെട്ടി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.
5. ചാണകപ്പൊടിയാണ് ഈ ചെടിയുടെ പ്രിയപ്പെട്ട വളം. കൃത്യമായ അളവില്‍ ചാണകപ്പൊടി കൊടുത്തു കൊണ്ട് ബോഗന്‍ വില്ല നല്ലപോലെ വളര്‍ത്തിയെടുക്കാം. ചെറിയ ചെടികള്‍ക്ക് രണ്ട് പിടി ചാണകപ്പൊടി കൊടുത്താല്‍ മതിയാകും. പച്ച ചാണകമൊരു കാരണവശാലും ഇട്ടു കൊടുക്കാന്‍ പാടില്ല. ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകാനും കേടായി പോകാനും അത് കാരണമാകും.
6. മൂന്നു മാസം കൂടുമ്പോള്‍ ചെടിക്ക് വളപ്രയോഗം നടത്തണം. പൂക്കള്‍ കുറവുണ്ടെന്നു തോന്നിയാല്‍ അല്‍പ്പം എല്ല് പൊടിയും നല്‍കാം.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment