രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍ സാധാരണ നനയ്ക്കുക.രണ്ടു സമയത്ത് നനയ്ക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍ സാധാരണ നനയ്ക്കുക.രണ്ടു സമയത്ത് നനയ്ക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ചെടികളുടെ വളര്‍ച്ചയ്ക്ക് രാവിലെ ആറിനും ഒമ്പതിനുമിടയ്ക്ക് നനയ്ക്കുന്നതാണ് ഏറെ നല്ലതാണ്. കാരണം വെയില്‍ ശക്തമാകുന്നതിന് മുന്നേ നനയ്ക്കുമ്പോള്‍ വെള്ളം എളുപ്പത്തില്‍ മണ്ണിലേക്ക് ഇറങ്ങിച്ചെല്ലും. ഇവ എളുപ്പത്തില്‍ വേരുകള്‍ക്ക് വലിച്ചെടുക്കാന്‍ കഴിയും. പിന്നീട് ഉണ്ടാകുന്ന കഠിനമായ ചൂടിനെ പ്രതിരോധിക്കാനുള്ള ശക്തിയും രാവിലത്തെ നന നല്‍കുന്നു. പ്രകാശസംശ്ലേഷണം (Photosynthesis) സുഗമമാക്കാനിതു സഹായിക്കുന്നു. ഇലകളില്‍ വീഴുന്ന വെള്ളം പകല്‍ വെളിച്ചത്തില്‍ വേഗത്തില്‍ ഉണങ്ങിപ്പോകുന്നത് വഴി ഫംഗസ് ബാധയും തടയും.
വെയില്‍ കുറവായതിനാല്‍ ഈ സമയത്ത് നനച്ചാല്‍ വെള്ളം എളുപ്പത്തില്‍ ആവിയായി പോകില്ല. പിന്നീട് രാത്രി മുഴുവന്‍ വെള്ളം പതുക്കെ മണ്ണിലേക്ക് ഇറങ്ങിക്കൊള്ളും. പകല്‍ സമയത്ത് ഒഴിക്കുന്നതിനേക്കാള്‍ കുറച്ചുവെള്ളം മതി ഈ സമയത്ത് പ്രയോഗിക്കാന്‍. എന്നാല്‍ വൈകുന്നേരം നനയ്ക്കുന്നതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇലകളില്‍ വീഴുന്ന വെള്ളം രാത്രിയില്‍ ഉണങ്ങാതെ തങ്ങിനില്‍ക്കുന്നതു സ്വാഭാവികമാണ്. ഇതു ഫംഗസ് ബാധയ്ക്കും കീടശല്യങ്ങള്‍ക്കും കാരണമാകാന്‍ സാധ്യതയുണ്ട്. ഒച്ച്, ഉറുമ്പ്, അട്ടകള്‍ എന്നിവയുടെ ശല്യമുണ്ടാകാനുമിതു കാരണമാകും. വൈകുന്നേരം നനയ്ക്കുമ്പോള്‍ ഇലകളില്‍ വെള്ളം വീഴ്ത്താതെ ചെടിയുടെ ചുവട്ടില്‍ മാത്രമൊഴിക്കാന്‍ ശ്രദ്ധിക്കണം.
നല്ല വെയിലുള്ള സമയത്ത് ഒരിക്കലും ചെടികള്‍ നനയ്ക്കരുത്. പ്രത്യേകിച്ച് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുമണിവരെയുള്ള സമയം. ഇലകളില്‍ വെള്ളം നിന്നാല്‍ വെയില്‍ തട്ടി കരിഞ്ഞു പോകും. വെള്ളവും ഈ സമയത്ത് ചൂടുപിടിച്ചതായിരിക്കും. വേരുകളും ശിഖരങ്ങളും കരിഞ്ഞു പോകാനിതു കാരണമാകും.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment