വേനല്‍ക്കാലത്ത് കഴിക്കാന്‍ ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ് പാഷന്‍ ഫ്രൂട്ട്. വലിയ അധ്വാനമൊന്നുമില്ലാതെ നമ്മുടെ വീട്ടില്‍ തന്നെ ഇതു വളര്‍ത്തിയെടുക്കുകയും ചെയ്യാം. മധുരവും പുളിയുമെല്ലാം നിറഞ്ഞ പാഷന്‍ ഫ്രൂട്ട് ഇടയ്ക്ക് കഴിക്കുന്നതു നല്ലതാണ്.
1.പ്രതിരോധശേഷി : വിറ്റാമിന്‍ സി, എ, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം പാഷന്‍ ഫ്രൂട്ടിലുണ്ട്. ഇവ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു, അസുഖങ്ങള്‍ വരാതെ തടയും.
2. ഹൃദയാരോഗ്യം: പൊട്ടാസ്യം, നാരുകള്‍ എന്നിവ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കും.
3. പഞ്ചസാരയുടെ അളവ്: പ്രമേഹ രോഗികള്‍ക്ക് ഏറെ നല്ലതാണ് പാഷന്‍ ഫ്രൂട്ട്. കാരണം ഉയര്‍ന്ന നാരുകളിതില്‍ അടങ്ങിയിട്ടുണ്ട്്. ഇവ രക്തത്തിലേക്ക് പഞ്ചസാരയേ പതുക്കയേ എത്തിക്കുകയുള്ളൂ.
4. ദഹനം: ധാരാളം നാരുകള്‍ മലബന്ധം ഒഴിവാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
5. ചര്‍മ്മ സംരക്ഷണം: വിറ്റാമിന്‍ എയും ആന്റിഓക്സിഡന്റുകളും ചര്‍മ്മത്തെ ചെറുപ്പമായി നിലനിര്‍ത്തുന്നു.
6. കാന്‍സര്‍ പ്രതിരോധം: ആന്റിഓക്സിഡന്റുകള്‍ കോശങ്ങളുടെ നാശത്തെ തടയുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment