ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റ് ഗുരുതര പരുക്ക് : മാലി സ്വദേശിയുടെ ജീവന്‍ രക്ഷിച്ച് കേരളത്തിലെ ഡോക്റ്റര്‍മാര്‍

മത്സ്യത്തിന്റെ കുത്തേറ്റ് കഴുത്തിന് പിറകിലുള്ള നട്ടെല്ല് തകരുകയും സുഷുമ്‌നാ നാഡിയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത യുവാവിനെ ആദ്യം മാലി ദ്വീപിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത

By Harithakeralam
2025-03-14

കൊച്ചി :  അപകടകാരിയായ ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ മാലിദ്വീപ് സ്വദേശിയുടെ ജീവന്‍ രക്ഷിച്ച് കൊച്ചി അമൃത ആശുപത്രി. കടലിനടിയിലെ രാത്രി മത്സ്യബന്ധനത്തിനിടെയാണ് മാലിദ്വീപ് സ്വദേശിയായ 32 വയസുള്ള യുവാവിനെ ടൈഗര്‍ ഫിഷ് ഗണത്തില്‍ പെടുന്ന ബറക്കുഡ മത്സ്യം ആക്രമിച്ചത്. മത്സ്യത്തിന്റെ കുത്തേറ്റ് കഴുത്തിന് പിറകിലുള്ള നട്ടെല്ല് തകരുകയും സുഷുമ്‌നാ നാഡിയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത യുവാവിനെ ആദ്യം മാലി ദ്വീപിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ എയര്‍ ലിഫ്റ്റ് ചെയ്ത് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കഴുത്തിന്റെ പിറകില്‍ മത്സ്യത്തിന്റെ പല്ല് സുഷുമ്‌നാ നാഡിയില്‍ തറച്ചതിനാല്‍ യുവാവിന്റെ ഇടതു കൈയ്യും കാലും തളര്‍ന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ കഴുത്തിലെ സുഷുമ്‌നാ  നാഡിയില്‍ മത്സ്യത്തിന്റെ പല്ലിന്റെ പത്തിലധികം ഭാഗങ്ങള്‍ തറച്ചതായും കണ്ടെത്തി. ഗുരുതരമായ അവസ്ഥയില്‍ തുടര്‍ന്ന യുവാവിനെ ഉടന്‍ അമൃത ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സജേഷ് മേനോന്റെയും, ഡോ. ഡാല്‍വിന്‍ തോമസിന്റെയും നേതൃത്വത്തിലുള്ള വിദഗ്ധസംഘം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സുഷ്മന നാഡിയില്‍ തറച്ച മത്സ്യത്തിന്റെ പല്ലുകള്‍ അടക്കമുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. ഗുരുതരാവസ്ഥ തരണം ചെയ്ത യുവാവിനെ പിന്നീട് വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. സുഷുമ്‌നാ നാഡിയിലും നട്ടെല്ലിനും വേണ്ടിവന്ന അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ ന്യൂറോ സര്‍ജറിയില്‍ അത്യപൂര്‍വ്വമാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

അതി വേഗത്തിലാണ് ബറക്കുഡ മത്സ്യത്തിന്റെ സഞ്ചാരം എന്നത് കൊണ്ട് തന്നെ അവയുടെ അക്രമണവും പെട്ടന്നാണ് സംഭവിക്കുക. പരിക്കിന്റെ ഗുരുതരാവസ്ഥ കൊണ്ട് തന്നെ ജീവന്‍ തിരിച്ചു കിട്ടുമോ എന്ന ഭയത്തിലാണ് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിയതെന്ന് രോഗിയുടെ സഹോദരന്‍ വ്യക്തമാക്കി. എന്നാല്‍ കൃത്യമായ ചികിത്സ ലഭ്യമായതോടെ തന്റെ സഹോദരന്റെ ആരോഗ്യത്തില്‍ വലിയ പുരോഗതിയാണ് സംഭവിച്ചത് എന്നും അമൃത ആശുപത്രിയിലെ വിദഗ്ധ ചികിത്സ കൊണ്ടൊന്നു മാത്രമാണ് സഹോദരന്‍ അപകട നില തരണം ചെയ്തതെന്നും ഇവിടുത്തെ ഡോക്ടര്‍മാരോട് കടപ്പെട്ടിരിക്കുന്നു എന്നും രോഗിയുടെ സഹോദരന്‍  പറഞ്ഞു. ടൈഗര്‍ ഫിഷ് ഗണത്തില്‍പ്പെടുന്ന ഈ മത്സ്യത്തിന്റെ ആക്രമണം മാലിദ്വീപ് നിവസികള്‍ മുമ്പും നേരിട്ടിരുന്നു. വിദഗ്ധ ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ല എന്നതിനാല്‍ തന്നെ പലരും മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

Leave a comment

പ്രമേഹമുണ്ടോ...? ഈ ഭക്ഷണങ്ങള്‍ പതിവാക്കൂ

പ്രമേഹമുണ്ടെങ്കില്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. ഫൈബര്‍ അടങ്ങിയ ഭക്ഷണമാണ് ഇത്തരക്കാര്‍ക്ക് നല്ലത്. ഫെബര്‍ അഥവാ നാരുകള്‍  രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല.  മലബന്ധത്തെ തടയാനും…

By Harithakeralam
വെയിലേറ്റ കരിവാളിപ്പ് മാറി മുഖം തിളങ്ങും: പപ്പായ ഫെയ്‌സ്പാക്ക് പരീക്ഷിക്കാം

നിരവധി ഗുണങ്ങള്‍ നിറഞ്ഞ പഴമാണ് പപ്പായ. പഴുപ്പിച്ച് പഴമായും പച്ചയ്ക്ക് പച്ചക്കറിയായും നാം പപ്പായ ഉപയോഗിക്കുന്നു. ദഹനം, തൊലിയുടെ ആരോഗ്യം എന്നിവയ്ക്ക് ഏറെ നല്ല പഴമാണിത്. പഴുത്ത പപ്പായ നല്ല ഫെയ്‌സ്പാക്കായും…

By Harithakeralam
പുഷ് അപ്പ് ചെയ്യൂ: ആരോഗ്യം നിലനിര്‍ത്തൂ

വ്യായാമം ചെയ്യാന്‍ സമയവും സൗകര്യവും കുറവാണ്, എന്നാല്‍ ആരോഗ്യം നിലനിര്‍ത്തിയേ പറ്റൂ... ഇങ്ങനെയുള്ളവര്‍ക്ക് ഏറെ അനുയോജ്യമാണ് പുഷ്-അപ്പ്. ദിവസവും രാവിലെയും വൈകിട്ടും 20 വീതം പുഷ് അപ്പ് ചെയ്യുന്നത് ഏറെ നല്ലതാണ്.

By Harithakeralam
പാചകം ചെയ്യാന്‍ മികച്ച എണ്ണകള്‍

പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പ്രധാന വില്ലന്‍ എണ്ണകളാണ്. എണ്ണയില്‍ വറുത്തും കറിവെച്ചും കഴിക്കുന്നതാണ് നമ്മുടെ ശീലം. ഇതിനാല്‍ എണ്ണകള്‍ പൂര്‍ണമായും ഒഴിവാക്കിയൊരു ഭക്ഷണ ക്രമം നമുക്ക് ചിന്തിക്കാന്‍ പോലും…

By Harithakeralam
രക്ത സമര്‍ദം നിയന്ത്രിക്കാന്‍ അഞ്ചു മാര്‍ഗങ്ങള്‍

യുവാക്കളടക്കം ഇന്നു നേരിടുന്ന പ്രധാന പ്രശ്‌നമാണ് ബിപി അഥവാ അമിത രക്തസമര്‍ദം. ഭക്ഷണ രീതിയും ജോലി സ്ഥലത്തെ ടെന്‍ഷനുമെല്ലാം ഇതിനു കാരണമാണ്. രക്തസമര്‍ദം അമിതമായാല്‍ കുഴഞ്ഞു വീണു മരണം പോലുള്ള അപകടങ്ങളുണ്ടാകാം.…

By Harithakeralam
മലബന്ധം അകറ്റാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

വയറ് ശരിയല്ലെങ്കില്‍ പിന്നെ ആ ദിവസം തന്നെ കുഴപ്പത്തിലാകും. ഓഫീസിലെത്തിയാല്‍ ജോലി ശ്രദ്ധിക്കാനൊന്നും കഴിയാതെ വിഷമത്തിലാകും. ഇതിനാല്‍ മലബന്ധം അകറ്റേണ്ടത് അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു…

By Harithakeralam
അതിരുകളില്ലാത്ത ഹൃദയ സ്‌നേഹം; ബീഹാര്‍ സ്വദേശിയുടെ ഹൃദയം സ്വീകരിച്ച് മുഹമ്മദ്

അവയവദാനത്തിന്റെ പ്രാധാന്യം വിളിച്ചോതി കോഴിക്കോട് വീണ്ടും മറ്റൊരു ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ. കോഴിക്കോട് താമസിക്കുന്ന ബീഹാര്‍ സ്വദേശി ആയുഷ് ആദിത്യ  എന്ന 19 വയസുകാരന്റെ ഹൃദയം വയനാട്  ജില്ലയിലെ…

By Harithakeralam
പരിപൂര്‍ണ ആരോഗ്യത്തിനായി 'വിയ ' മേയ്ത്രയില്‍ ആരംഭിച്ചു

കോഴിക്കോട്: മേയ്ത്ര ആശുപത്രിയില്‍ തുലാ ക്ലിനിക്കല്‍ വെല്‍നെസ് സാങ്ച്വറിയുടെ 'വിയ ബൈ തുലാ' സമഗ്ര ആരോഗ്യകേന്ദ്രത്തിന്റെ സോഫ്റ്റ് ലോഞ്ച്  നടന്നു. ലോകത്തിലെ ആദ്യത്തെ ക്ലിനിക്കല്‍ വെല്‍നെസ് സങ്കേതമായ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs