ഇത്തരം ഭക്ഷണങ്ങള്‍ ജനപ്രിയമാകുന്നതിന്റെ പിന്നിലെ ഒരു പ്രധാന കാരണം സോഷ്യല്‍ മീഡിയയാണ്.
അറേബ്യന്‍ ഭക്ഷണ സംസ്‌കാരം മലയാളിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. നമ്മുടെ കാലാവസ്ഥയ്ക്കും ജീവിതശൈലിക്കും അനുയോജ്യമായിരിക്കണം ഭക്ഷണമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഭക്ഷണക്രമത്തിലെ പെട്ടെന്നുള്ള മാറ്റങ്ങളും നമ്മുടെ ശരീരത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം കഴിക്കുന്ന ശീലവും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ഇടയ്ക്കിടെ അത്തരം വിഭവങ്ങള്‍ കഴിക്കുന്നത് നല്ലതാണ്, പക്ഷേ അവ ശീലമാക്കുന്നത് നന്നല്ല.
ഇത്തരം ഭക്ഷണങ്ങള്‍ ജനപ്രിയമാകുന്നതിന്റെ പിന്നിലെ ഒരു പ്രധാന കാരണം സോഷ്യല്‍ മീഡിയയാണ്. ഭക്ഷ്യ ബ്ലോഗര്‍മാരും ഇന്‍ഫ്‌ലുവന്‍സര്‍മാരും ആരോഗ്യം പരിഗണിക്കാതെ വിഭവങ്ങള്‍ പരീക്ഷിക്കാന്‍ ആളുകളെ നിരന്തരം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാംസാഹാരം പെട്ടെന്ന് ശരീരബലം വര്‍ധിപ്പിക്കുമെന്നത് ശരിയാണ്. എന്നാല്‍ സസ്യാഹാരികള്‍ക്ക് ശക്തിയില്ലെന്ന് പറയുന്നത് ശരിയല്ല. സസ്യാഹാരം കഴിക്കുന്നവര്‍ക്ക് പതുക്കെയാണ് ശക്തി വര്‍ദ്ധിക്കുക. സസ്യാഹാരം മാത്രം കഴിക്കുന്ന ആനകള്‍ അതിശക്തിയുള്ളവരാണ്. ആളുകള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മനുഷ്യന്റെ ദഹനവ്യവസ്ഥ ഒരാളുടെ ഉയരത്തേക്കാള്‍ ഏഴ് മടങ്ങ് നീളമുള്ളതാണ്. മാംസാഹാരം ദഹിപ്പിക്കാന്‍ പ്രയാസമാണ്. അത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment