ആപ്പിള്‍ കഴിക്കേണ്ടത് തൊലി കളഞ്ഞാണോ...?

പലര്‍ക്കുമുള്ള സംശയമാണ് ആപ്പിള്‍ കഴിക്കേണ്ടത് തൊലി കളഞ്ഞാണോ അല്ലാതെയാണോ എന്ന്.

By Harithakeralam
2025-11-07

ഏറെ ഗുണങ്ങള്‍ നിറഞ്ഞ പഴമാണ് ആപ്പിള്‍... നിലവില്‍ നമ്മുടെ രാജ്യത്തിപ്പോള്‍ ആപ്പിളിന്റെ സീസനാണ്. കടകളിലും റോഡ് സൈഡിലുമൊക്കെ കുറഞ്ഞ വിലയില്‍ ആപ്പിള്‍ ലഭ്യമാകുന്ന കാലം. ആപ്പിള്‍ കഴിക്കുന്നതു ഡോക്റ്ററെ അകറ്റുമെന്നാണ് ചൊല്ല്. ഈ പഴത്തിന്റെ ഗുണമാണിതു കാണിക്കുന്നത്. നാരുകള്‍, വൈറ്റമിന്‍ സി, പൊട്ടാസ്യം, വിവിധ ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ ശരീരത്തിന് അത്യന്താപേക്ഷിതമാണ്, കൂടാതെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.

എന്നാല്‍ പലര്‍ക്കുമുള്ള സംശയമാണ് ആപ്പിള്‍ കഴിക്കേണ്ടത് തൊലി കളഞ്ഞാണോ അല്ലാതെയാണോ എന്ന്.  യഥാര്‍ഥത്തില്‍ പഴങ്ങള്‍ക്ക് പ്രകൃതിയൊരുക്കിയ സംരക്ഷണ പാളിയാണ് തൊലി. ഇവയുടെ  ഉള്ളിലേക്ക് ദോഷകരമായ ഘടകങ്ങള്‍ കട്ടിയുള്ള തൊലി തടയുന്നു. മിക്ക പഴങ്ങളും തൊലി കളഞ്ഞാണ് നാം കഴിക്കുക. വാഴപ്പഴം, മാങ്ങ, പൈനാപ്പിള്‍, റംബുട്ടാന്‍ തുടങ്ങി ഏതാണ്ടെല്ലാം പഴങ്ങളും തൊലി കളഞ്ഞാണ് നാം കഴിക്കുന്നത്. മുന്തിരി പോലുള്ള ചുരുക്കം ചില പഴങ്ങള്‍ മാത്രമാണ് തൊലിയോടെ അകത്താക്കുന്നത്.

ആപ്പിളും ഈ ഗണത്തില്‍പ്പെട്ടതു തന്നെയാണ്. ആപ്പിള്‍ കഴിക്കേണ്ടത് തൊലി നീക്കം ചെയ്താണെന്നു പറയുന്നു ആരോഗ്യരംഗത്തെ വിദഗ്ധര്‍. അത്യാവശ്യം കട്ടിയുള്ള തൊലിയാണ് ഈ പഴത്തിനുള്ളത്. ഇതില്‍ പ്രത്യേകിച്ചു ഗുണമുള്ള ഘടകങ്ങള്‍ ഒന്നും ഇല്ലതാനും. കീടനാശിനികള്‍ പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ അവയുടെ അംശം തൊലിയില്‍ ഉണ്ടായിരിക്കും. അതിനാല്‍ ആപ്പിളിന്റെ തൊലി കളഞ്ഞു മാത്രം കഴിക്കുക. പ്രത്യേകിച്ച് കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs