വ്യായാമം ചെയ്യുന്നതിനൊപ്പം ഭക്ഷണത്തിലും മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു പരിധിവരെ ചെറുപ്പം സ്വന്തമാക്കാം.
പ്രായം കുറച്ചു ചെറുപ്പമായി ഇരിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. വ്യായാമം ചെയ്യുന്നതിനൊപ്പം ഭക്ഷണത്തിലും മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു പരിധിവരെ ചെറുപ്പം സ്വന്തമാക്കാം. ഇതിനായി കഴിക്കേണ്ട പഴങ്ങളും പച്ചക്കറികളും ഇവയാണ്.
ആന്റി ഓക്‌സിഡന്റുകളാണ് സമ്പന്നമാണ് ബെറിപ്പഴങ്ങള്‍. ഫ്രീ റാഡിക്കലുകള്‍ക്കെതിരേ പോരാടാന്‍ ഇവ സഹായിക്കും. ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ പഴങ്ങള്‍ സ്ഥിരമായി കഴിക്കുന്നതു വളരെ നല്ലതാണ്. വൈറ്റമിന്‍ സി ഇവയില്‍ ധാരാളമുള്ളതിനാല്‍ ചര്‍മ്മത്തിലെ കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കും. ചര്‍മ്മം മൃദുലമാക്കാനും ചുളിവുകള്‍ കുറയ്ക്കാനും ഇവ സഹായിക്കും.
ചെറുപ്പം നിലനിലര്‍ത്താന്‍ സഹായിക്കുന്നവയില്‍ മുന്നിലാണ് നട്‌സുകളുടെ സ്ഥാനം. ബദാം, വാള്‍നട്‌സ്, ചിയ സീഡ്‌സ്, ഫഌക്‌സ് സീഡ് എന്നിവ സ്ഥിരമായി ഉപയോഗിക്കണം. ഒമേഗേ 3 ഫാറ്റി ആസിഡുകള്‍, വൈറ്റമിന്‍ ഇ, സിങ്ക് എന്നിവ ഇവയില്‍ ധാരാളമുണ്ട്. ചര്‍മ്മത്തെ സൂര്യ പ്രകാശത്തില്‍ നിന്ന് സംരക്ഷിക്കാനും ഇലാസ്്റ്റിസിറ്റി നിലനിര്‍ത്താനുമിവ സഹായിക്കുന്നു.
ഫോളേറ്റ്, അയേണ്‍, വൈറ്റമിന്‍ കെ എന്നിവയാണ് ഇലക്കറികളില്‍ പ്രധാനമായുള്ളത്. ഇതു ചര്‍മ്മത്തിലെ കോശങ്ങള്‍ക്ക് പുതുജീവിന്‍ നല്‍കാനും രക്തയോട്ടം കൂട്ടാനും സഹായിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment