നെല്ലിക്ക ജ്യൂസില്‍ അല്‍പ്പം കുരുമുളക് പൊടി കൂടി ചേര്‍ത്ത് കുടിച്ചാല്‍ ഗുണം ഇരട്ടിയാണ്.
പ്രമേഹം, പ്രഷര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറെ നല്ലതാണ് നെല്ലിക്ക. അച്ചാര്‍ തയാറാക്കിയും ചമ്മന്തിയാക്കിയും ജ്യൂസ് രൂപത്തിലുമെല്ലാം നാം നെല്ലിക്ക കഴിക്കാറുണ്ട്. നെല്ലിക്ക ജ്യൂസില്‍ അല്‍പ്പം കുരുമുളക് പൊടി കൂടി ചേര്‍ത്ത് കുടിച്ചാല്‍ ഗുണം ഇരട്ടിയാണ്.
1. തലച്ചോറിനു വേണ്ട ഓക്‌സിജനും പോഷകങ്ങളും ലഭിക്കാന്‍ നെല്ലിക്ക ജ്യൂസില്‍ അല്‍പ്പം കുരുമുളക് പൊടി ചേര്‍ക്കുന്നതു സഹായിക്കും. രാവിലെ കുറച്ചു നെല്ലിക്ക- കുരുമുളക് ജ്യൂസ് കുടിച്ചാല്‍ ദിവസവും മുഴുവന്‍ ഊര്‍ജം ലഭിക്കും.
2. വായ നല്ല ഫ്രഷായിരിക്കാനും നെല്ലിക്ക - കുരുമുളക് ജ്യൂസ് സഹായിക്കും. വായിലെ മോശം ബാക്റ്റീരിയകളെ നെല്ലിക്കയിലെ ആന്റിബാക്റ്റീരിയല്‍ ഗുണങ്ങള്‍ നശിപ്പിക്കും. മോണയിലെ അണുബാധ, പല്ല് വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുരുമുളക് സഹായിക്കും.
3. സ്‌ക്രീന്‍ ടൈം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഈ ജ്യൂസൊരു പരിഹാരമാണ്. നെല്ലിക്കയിലെ
കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ കുരുമുളക് സഹായിക്കുന്നും.
4. ക്ഷീണം വീട്ടുമാറാനും നെല്ലിക്ക- കുരുമുളക് ജ്യൂസ് കഴിക്കാം. നെല്ലിക്ക ജ്യൂസില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ഇരുമ്പിനെ വലിച്ചെടുക്കാന്‍ സഹായിക്കുന്നു. കുരുമുളക് ഈ പ്രക്രിയയെ വേഗത്തിലാക്കും.
5. മുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക-കുരുമുളക് ജ്യൂസ് ഏറെ നല്ലതാണ്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment