കാപ്പിതോട്ടങ്ങളില്‍ എ.ഐ. സഹായത്തോടെ ഡ്രോണ്‍ ഉപയോഗിക്കാന്‍ തോട്ടം ഉടമകള്‍

കാപ്പിതോട്ടങ്ങളില്‍ കൃഷിപണികള്‍ക്കും മരുന്ന് തളിക്കുന്നതിനും മറ്റ് ജോലികള്‍ക്കും യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡ്രോണുമെല്ലാം ഉപയോഗിക്കാന്‍ ശ്രമം

By സി.വി. ഷിബു
2025-07-08

കല്‍പ്പറ്റ: വയനാട്ടിലെ കാപ്പിത്തോട്ടങ്ങളില്‍ ഡ്രോണ്‍  ഉപയോഗിക്കാനൊരുങ്ങി കാപ്പി കര്‍ഷകര്‍. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ കല്‍പ്പറ്റയ്ക്കടുത്ത് മടക്കി മലയില്‍ കാപ്പി തോട്ടത്തില്‍ ഡ്രോണ്‍ പറത്തി.  തൊഴിലാളിക്ഷമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഡ്രോണ്‍ പരീക്ഷണം. കാപ്പിതോട്ടങ്ങളില്‍ കൃഷിപണികള്‍ക്കും മരുന്ന് തളിക്കുന്നതിനും മറ്റ് ജോലികള്‍ക്കും യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും  ഡ്രോണുമെല്ലാം ഉപയോഗിക്കാന്‍ ശ്രമം നടക്കുന്നത്.

വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇതിനുള്ള പരിശീലനങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കി. കൂടാതെ മടക്കി മലയില്‍ കാപ്പിതോട്ടത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് തളിക്കുകയും ചെയ്തു. വയനാട് ജില്ലയിലെ കാപ്പി കര്‍ഷകരുടെ പ്രതിനിധികളും കാപ്പി കര്‍ഷക സംഘടന പ്രതിനിധികളും കോഫി ബോര്‍ഡ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പരിപാടിയില്‍ പങ്കെടുത്തു. തൊഴിലാളി ക്ഷാമം പോലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഉല്പാദനചിലവ് കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതോടെ സമയ ലാഭം, ചിലവ് കുറവ് എന്നിവക്കൊപ്പം കൃത്യതയും ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് അനൂപ് പാലുകുന്ന് പറഞ്ഞു. കര്‍ണാടകയിലെ കൂര്‍ഗില്‍ നിലവില്‍ മരുന്ന് തളിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വയനാട് ഉള്‍പ്പടെയുള്ള ജില്ലകളില്‍ കാപ്പി കര്‍ഷകര്‍ നിരവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. അവക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്.

Leave a comment

റബര്‍ കര്‍ഷകര്‍ക്ക് ധനസഹായം

ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…

By Harithakeralam
കേരകര്‍ഷകന്‍: ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…

By Harithakeralam
സൂഷ്മജലസേചന പദ്ധതി : ഏകീകൃത ഡിജിറ്റല്‍ പോര്‍ട്ടല്‍ നിലവില്‍ വന്നു; ലഭ്യമാകുന്നത് 100 കോടിയുടെ പദ്ധതികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…

By Harithakeralam
കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി: ജനുവരി 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS)  റാബി-II 2025 സീസണ്‍ അപേക്ഷാ…

By Harithakeralam
തങ്കച്ചന്‍ ക്ഷീരപ്രതിഭ ; ഡോണ്‍ മാത്യുവിന് ക്ഷീരരത്‌ന ; ഐ.വി.എ ക്ഷീരപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ  ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത്  പുല്‍പ്പറമ്പില്‍   പി.ഐ.…

By Harithakeralam
പെറ്റ് ഷോപ്പുകള്‍ക്കും ഡോഗ് ബ്രീഡര്‍മാര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…

By Harithakeralam
പ്രകൃതിക്ഷോഭം : കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…

By Harithakeralam
മരങ്ങള്‍ നടാന്‍ ധനസഹായവുമായി സര്‍ക്കാര്‍

മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs