എസി ഗുണം പോലെ ദോഷവും നമുക്ക് തരും, കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ടാകും.
കടുത്ത ചൂട് കാരണം എസിയുടെ ഉപയോഗം കേരളത്തില്‍ വ്യാപകമാണിപ്പോള്‍. പണ്ടൊക്കെ അതിസമ്പന്നരുടെ വീട്ടില്‍ മാത്രം ഉണ്ടായിരുന്ന എസി ആഡംബര വസ്തുവായിരുന്നു. എന്നാല്‍ ചൂട് കൂടിയതോടെ എസി അവശ്യവസ്തുവായിരിക്കുകയാണ് കേരളത്തില്‍. എസി ഗുണം പോലെ ദോഷവും നമുക്ക് തരും, കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ടാകും.
റൂം വേഗത്തില്‍ തണുപ്പിക്കുകയാണ് മിക്കവരുടേയും ശീലം. താപനില 16 ലും 18 ലും ഒക്കെയിട്ട് തണുപ്പിക്കല്‍ അപകടമാണ്. ശരീരത്തിന് ഈ തണുപ്പ് വേഗത്തില്‍ താങ്ങാനായെന്ന് വരില്ല. ഇതിനാല്‍ എസിയുടെ താപനില എപ്പോഴും 24-26 ല്‍ ക്രമീകരിക്കുന്നതാണു നല്ലത്.
എസിയുടെ താപനില രാത്രിയില്‍ മുഴുവന്‍ റൂമിലെ അന്തരീക്ഷത്തിനനുസരിച്ച് ക്രമീകരിക്കാനും വൈദ്യുതി ലാഭിക്കാനും സഹായിക്കുന്ന ഒന്നാണ് സ്ലീപ്പര്‍ മോഡ്. മിക്ക എസികളിലും ടൈമര്‍ മോഡ് അല്ലെങ്കില്‍ സ്ലീപ്പര്‍ മോഡ് ഓപ്ഷനുകളുണ്ട്.
നാം കിടക്കുന്ന സ്ഥലവും എസിയും തമ്മില്‍ നിശ്ചിത അകലം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഇതില്‍ നിന്നും നേരിട്ട് തണുത്ത കാറ്റ് അടിക്കുന്നത് ശാരീരിക പ്രശ്നങ്ങളുണ്ടാക്കും. നിര്‍ജലീകരണം, തൊണ്ടവേദന, തലവേദന എന്നിവയ്ക്ക് കാരണമാകും.
എസിയുടെ ഫില്‍റ്റര്‍ ഇടയ്ക്ക് വൃത്തിയാക്കണം. എല്ലാ ദിവസവും എസി ഉപയോഗിക്കുന്നവരാണെങ്കില്‍ 23 ആഴ്ച കൂടുമ്പോഴെങ്കിലും ഫില്‍റ്റര്‍ തുറന്ന് വൃത്തിയാക്കണം. മാത്രമല്ല വെന്റിലേഷന് ഉള്‍പ്പടെ വായു കയറാന്‍ സാധ്യതയുള്ള ഭാഗങ്ങളെല്ലാം നന്നായി അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment