യഥാര്‍ഥ ഡാര്‍ക്ക് ചോക്ലേറ്റ് ഇടയ്ക്ക് കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
വേള്‍ഡ് ചോക്ലേറ്റ് ഡേയാണ് ജൂലൈ 7. ലോകമെങ്ങുമുള്ള ചോക്ലേറ്റ് പ്രേമികള്‍ ഇന്ന് മധുരം കഴിച്ച് ആഘോഷിക്കുന്നു. നിരവധി ഗുണങ്ങളുള്ള വസ്തുവാണ് ചോക്ലേറ്റ്. കുട്ടികള്‍ ചോക്ലേറ്റ് ആവശ്യപ്പെട്ടു വാശിപിടിക്കുമ്പോള്‍ നമ്മള്‍ കൊടുക്കാന്‍ മടിക്കാറുണ്ട്. എന്നാല്‍ യഥാര്‍ഥ ഡാര്‍ക്ക് ചോക്ലേറ്റ് ഇടയ്ക്ക് കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
1. ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫ്‌ലേവനോള്‍സ് അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
2. എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഇടയ്ക്ക് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതു സഹായിക്കും.
3. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
4. ഡാര്‍ക്ക് ചോക്ലേറ്റിലെ ഫ്‌ലേവനോളുകള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കും. ഇത് ഓര്‍മശക്തി എന്നിവ മെച്ചപ്പെടുത്തും.
5.ഡാര്‍ക്ക് ചോക്ലേറ്റിലെ നാരുകള്‍ വിശപ്പ് നിയന്ത്രിക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും.
6. ഡാര്‍ക്ക് ചോക്ലേറ്റില്‍ പ്രീബയോട്ടിക്കുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ കുടല്‍ മൈക്രോബയോമിനെ കൂട്ടുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment