സസ്യാഹാര പ്രേമികള്‍ പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്.
ശരീരം നല്ല കരുത്തായി നില്ക്കാന് പ്രോട്ടീന്‍ ആവശ്യമാണ്. ഇറച്ചി, മുട്ട എന്നിവയിലൂടെയാണ് പ്രോട്ടീന്‍ നമ്മുടെ ശരീരത്തില്‍ പ്രധാനമായും എത്തുന്നത്. എന്നാല്‍ സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ ധാരാളമുള്ള നാടാണ് ഇന്ത്യ. സസ്യാഹാര പ്രേമികള്‍ പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്.
ഗ്രീന്‍പീസ്
വലിയ വിലയൊന്നുമില്ലാതെ നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഗ്രീന്‍ പീസ്. ഒരു കപ്പ് വേവിച്ച ഗ്രീന്‍പീസില്‍ 8 ഗ്രാം പ്രോട്ടീനുണ്ട്. മുട്ടയിലുള്ളതിനേക്കാള്‍ കൂടുതല്‍. 100 ഗ്രാം ഗ്രീന്‍പീസില്‍ 5 ഗ്രാം പ്രോട്ടീനുണ്ട്. ഫൈബര്‍, വൈറ്റമിന്‍ കെ, ഫോളേറ്റ് എന്നിവയും ഗ്രീന്‍പീസില്‍ അടങ്ങിയിട്ടുണ്ട്.
കൂണ്
പണ്ട് പറമ്പില്‍ തനിയെ വളര്‍ന്നിരുന്ന കൂണ് ഇന്ന് പലരും കൃഷി ചെയ്യുന്നു. ഒരു കപ്പ് വേവിച്ച കൂണില്‍ 57 ഗ്രാം വരെ പ്രോട്ടീനുകള്‍ ഉണ്ട്. കൂണില്‍ വൈറ്റമിന്‍ ബി, സെലേനിയം, ആന്റിഓക്സിഡന്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
ബ്രൊക്കോളി
നമ്മുടെ നാട്ടില്‍ അത്ര പ്രചാരത്തില്‍ ഇല്ലാത്ത ശീതകാല പച്ചക്കറിയാണ് ബ്രൊക്കോളി. 100 ഗ്രാം ബ്രൊക്കോളിയില്‍ 2.8 ഗ്രാം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച ബ്രൊക്കോളിയില്‍ 5.7 ഗ്രാം പ്രോട്ടീനുണ്ട്. ഇത് ഒരു മുട്ടയില്‍ ഉള്ളതിനേക്കാള്‍ കൂടുതലാണ്.
മുരിങ്ങയും ചീരയും
മനുഷ്യന് കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുരിങ്ങയും ചീരയും. ഗുണങ്ങള്‍ മാത്രമുള്ള ഭക്ഷണമെന്നു പറയാം. 100 ഗ്രാം മുരിങ്ങായിലയില്‍ 9 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച ചീരയില്‍ 5.4 ഗ്രാം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്.ഏറ്റവും നല്ല സസ്യപ്രോട്ടീനുകളില്‍ ഒന്നാണിത്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment