മഴ കുറഞ്ഞാല്‍ കൃഷി തുടങ്ങാം: പച്ചക്കറിക്കൃഷി ചെയ്യുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

മഴമാറി പച്ചക്കറിക്കൃഷിയില്‍ സജീവമാകാന്‍ ഒരുങ്ങുന്നവര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.

By Harithakeralam
2025-07-06

ശക്തമായ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പച്ചക്കറിക്കൃഷിയില്‍ വീണ്ടും സജീവമാകാം. ഈ സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണിന്ന് വ്യക്തമാക്കുന്നത്. അനുഭവത്തില്‍ നിന്നുമാണ് കൃഷി പഠിക്കുന്നത്. വര്‍ഷങ്ങളായി കൃഷി ചെയ്യുന്നവര്‍ നേടിയെടുത്ത അറിവുകള്‍ പുതിയ തലമുറയിലുള്ളവര്‍ക്ക് ഏറെ സഹായകമാണ്. മഴമാറി പച്ചക്കറിക്കൃഷിയില്‍ സജീവമാകാന്‍ ഒരുങ്ങുന്നവര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.

1. പച്ചക്കറികളുടെ വിത്തിനങ്ങള്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ കുറച്ചു വേപ്പില കൂടെ ഇട്ടു വയ്ക്കുക. കീടബാധ തടയാം.

2. വിത്തുകളുടെ പുറത്ത് വെളിച്ചെണ്ണയുടെ ഒരാവരണം കൊടുത്താല്‍ കിട ശല്യം കുറയും.

3. പലതരം വിത്തുകളുടെയും ഗുണമേന്മ നിലനിര്‍ത്താന്‍ കരിനൊച്ച ഇല കൂടി വിത്തിനൊടൊപ്പം ഇട്ടു വയ്ക്കുന്നത് നല്ലതാണ്.

4.ഉണങ്ങിയ ആറ്റുമണലില്‍ പയര്‍ വിത്ത് കലര്‍ത്തി മണ്‍കലത്തില്‍ സൂക്ഷിച്ചാല്‍ അങ്കുരണ ശേഷി നശിക്കാതിരിക്കും.

5. വെണ്ട, പയര്‍ ഇവ ഉണങ്ങിയ ഉടന്‍ തന്നെ വിത്തിനെടുക്കണം. അല്ലെങ്കില്‍ അവയുടെ അങ്കുരണ ശേഷി കുറയും.

6.  പാവല്‍, പടവലം എന്നിവ പഴുക്കുന്നതിന് തൊട്ടുമുമ്പു വിത്തിനെടുക്കണം.

7. അമര, ചതുരപ്പയര്‍ തുടങ്ങിയവ മഞ്ഞു കൊണ്ടാല്‍ യഥാസമയം  കായിക്കും.  ഇവ ഒരോ വര്‍ഷവും നടേണ്ടതില്ല. ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ , മൂപ്പെത്തിയ രണ്ടു മൂന്നു കായ്കള്‍ പറിക്കാതെ നിര്‍ത്തുക. ഇത് ഉണങ്ങിപ്പൊട്ടി മണ്ണില്‍ വീഴും. മീനത്തില്‍ പെയ്യുന്ന മഴക്ക് താനെ കിളിര്‍ത്തു കൊള്ളും.

8. പടവലത്തിന്റെ വിത്ത് ചാണകത്തില്‍ പതിച്ചു സൂക്ഷിച്ചാല്‍ കീട രോഗാക്രമണം കുറയും.

9. വറ്റല്‍മുളകിന്റെ വിത്ത് നീക്കം ചെയ്ത തോടി നോടൊപ്പം പയര്‍ വിത്ത് സൂക്ഷിച്ചാല്‍ കീട ശല്യം അകറ്റാം. പയര്‍ വിത്തിന്റെ മുളനശിക്കയുമില്ല.

10.  മത്തന്‍ വിത്ത് സെപ്റ്റബര്‍ - ഒക്‌റ്റോബറില്‍ നടുക. മഞ്ഞളിപ്പ് രോഗ സാധ്യത കുറയും.

Leave a comment

രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…

By Harithakeralam
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…

By Harithakeralam
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…

By Harithakeralam
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…

By Harithakeralam
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…

By Harithakeralam
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs