വലിയ ചെലവില്ലാതെ വീട്ടില്‍ തന്നെ തയാറാക്കാവുന്ന ഈ ലായനി പ്രയോഗിച്ചാല്‍ ചെടികള്‍ വേഗത്തില്‍ പൂത്ത് കായ്ക്കും.
എത്ര വളം നല്‍കിയാലും പച്ചക്കറിച്ചെടികള്‍ കായ്ക്കാതെ നില്‍ക്കുന്ന പ്രശ്‌നം പലരും അനുഭവിക്കുന്നുണ്ടാകാം. ഇതിനൊരു പരിഹാരമാണ് പഞ്ചസാരയും യീസ്റ്റും ചേര്‍ത്തുള്ള ലായനി. എളുപ്പത്തില്‍ വലിയ ചെലവില്ലാതെ വീട്ടില്‍ തന്നെ തയാറാക്കാവുന്ന ഈ ലായനി പ്രയോഗിച്ചാല്‍ ചെടികള്‍ വേഗത്തില്‍ പൂത്ത് കായ്ക്കും. പൂന്തോട്ടത്തിലെ റോസും ആന്തൂറിയവുമൊക്കെ നല്ല പോലെ പൂക്കാനുമിതു സഹായിക്കും.
ഒരു ലിറ്റര്‍ വെള്ളം കൊള്ളുന്ന അടപ്പുള്ള പ്ലാസ്റ്റിക്ക് ബോട്ടിലെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാരയും ഒരു ടീസ്പൂണ്‍ യീസ്റ്റുമിടുക. തുടര്‍ന്ന് ഒരു ലിറ്റര്‍ വെള്ളമൊഴിച്ച് നല്ല പോലെ ഇളക്കുക. തുടര്‍ന്ന് ബോട്ടില്‍ അടച്ച് ഒരു ദിവസം സൂക്ഷിച്ചുവയ്ക്കുക.
ഒരു ദിവസം കഴിഞ്ഞ് ലായനി എടുത്ത് മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക. മൂന്നു ലിറ്റര്‍ വെള്ളം ഇതിലേക്കൊഴിച്ചു നേര്‍പ്പിക്കുക. തുടര്‍ന്ന് ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കാം. ഗ്രോബാഗില്‍ നട്ട ചെടികള്‍ക്ക് ഏറെ ഉത്തമമാണ് ഈ ലായനി. വൈകുന്നേരങ്ങളില്‍ ഒരു ചെടിക്ക് ഒരു കപ്പെന്ന നിലയില്‍ ഒഴിച്ചു കൊടുക്കാം.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment