കേരള നദീതട സംരക്ഷണ മാനേജ്‌മെന്റ് ചട്ടക്കൂടിന് ക്യാബിനറ്റ് അംഗീകാരം

ജനസംഖ്യാ വര്‍ദ്ധനവ്, വ്യവസായവല്‍ക്കരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനാണ് പുതിയ ചട്ടക്കൂട്

By Harithakeralam
2025-06-26

തിരുവനന്തപുരം:  നദീതട സംരക്ഷണത്തിനും പരിപാലനത്തിനുമായി തയാറാക്കിയ പുതിയ രൂപരേഖക്ക് കേരള സര്‍ക്കാര്‍ അംഗീകരം നല്‍കി. ഇന്ന്  ചേര്‍ന്ന കാബിനറ്റ് മീറ്റിംഗാണ് അംഗീകാരം നല്‍കിയത്. സംസ്ഥാനത്തെ ജലവിഭവ പരിപാലനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. വിവിധതലങ്ങളിലുള്ള ഭരണ സംവിധാനങ്ങള്‍, കാര്യക്ഷമമായ വിഭവ ആസൂത്രണം, കര്‍ശനമായ നിരീക്ഷണവും വിലയിരുത്തലുകളും, എന്നിവയിലൂടെയാണ് ഉദ്ദേശ്യങ്ങള്‍ കൈവരിക്കുക. ജനസംഖ്യാ വര്‍ദ്ധനവ്, വ്യവസായവല്‍ക്കരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനാണ് പുതിയ ചട്ടക്കൂട്  തയ്യാറാക്കിയിരിക്കുന്നത്.

സുസ്ഥിര നദീതട പരിപാലനത്തിനായി വിവിധ ഗവണ്മെന്റ് വകുപ്പുകളും സംഘടനകളും തമ്മിലുള്ള സഹകരണം ഇത് ഉറപ്പുവരുത്തുന്നു. ഈ ചട്ടക്കൂടിന്റെ മേല്‍നോട്ടം അപെക്‌സ് കമ്മിറ്റി, സ്റ്റിയറിംഗ് കമ്മിറ്റി, ടെക്‌നിക്കല്‍ കമ്മിറ്റി ഏന്നീ  മൂന്ന് കമ്മിറ്റികള്‍ക്കാണ്.  മുഖ്യമന്ത്രി അധ്യക്ഷമായ അപക്‌സ് കമ്മിറ്റിയില്‍ നിയമവ്യവസായ, ജലവിഭവ, റവന്യൂ, വൈദ്യുതി, വനംവന്യജീവി, ധനകാര്യ, തദ്ദേശ സ്വയംഭരണം, കൃഷി, പരിസ്ഥിതി, ഫിഷറീസ്, പൊതുമരാമത്ത്  ടൂറിസം വകുപ്പ് മന്ത്രിമാരും സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനും ചീഫ് സെക്രട്ടറിയും അംഗങ്ങളാകും.

ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്‍വീനറാകും. ചീഫ് സെക്രട്ടറി സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷനും ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടെക്‌നിക്കല്‍ കമ്മിറ്റി അധ്യക്ഷനുമാകും. ഈ മൂന്ന് കമ്മിറ്റികളോടൊപ്പം, ജില്ലാ കളക്ടര്‍ നേതൃത്വം നല്‍കുന്ന നദീതടതല സമിതിയും ഈ ചട്ടക്കൂടിന്റെ ഭാഗമാണ്. നദീതടത്തില്‍ ഏറ്റവും കൂടുതല്‍ ഭൂവിസ്തൃതിയുള്ള  ജില്ലയിലെ ജില്ലാ കളക്ടര്‍ നദീതടതല സമിതിയുടെ അധ്യക്ഷനാകും. നദീതടത്തിനുള്ളില്‍ വരുന്ന മറ്റ് ജില്ലകളിലെ ജില്ലാകളക്ടര്‍മാര്‍ സഹഅധ്യക്ഷന്‍മാരായിരിക്കും.

പുതിയ രൂപരേഖക്ക് അന്തിമരൂപം നല്‍കികൊണ്ട് ഫലപ്രദമായ ജലവിഭവ മാനേജ്‌മെന്റിനുള്ള പ്രതിബദ്ധത കേരള സര്‍ക്കാര്‍ വീണ്ടും ഉറപ്പാക്കുന്നു. ഈ രൂപരേഖ സംസ്ഥാനത്തിനുള്ളിലെ എല്ലാ നദികളെയും ഒരു ഏകീകൃത സംരക്ഷണ, മാനേജ്‌മെന്റ് സമീപനത്തിന് കീഴില്‍ കൊണ്ടുവരും. സുസ്ഥിര ജലവിഭവ മാനേജ്‌മെന്റിലേക്കുള്ള ഒരു നിര്‍ണായക നീക്കമാണിത്. ഈ ചട്ടക്കൂടിന് കീഴില്‍, മൂന്ന് കമ്മിറ്റികളും ഓരോ നദീതടത്തിന്റെയും സുസ്ഥിര സംരക്ഷണം  ഉറപ്പാക്കുന്നതിന് ഒരു ദീര്‍ഘകാല പദ്ധതിയും വാര്‍ഷിക പ്രവര്‍ത്തന പദ്ധതിയും ഉണ്ടാകും. രൂപരേഖ പ്രകാരമുള്ള പദ്ധതികള്‍ക്കായുള്ള സാമ്പത്തിക സഹായം വകുപ്പുതല ബജറ്റ് വിഹിതത്തില്‍നിന്നും, സംസ്ഥാനതല ഡെഡിക്കേറ്റഡ് പൂള്‍ഫണ്ടില്‍നിന്നും, സപ്ലിമെന്ററി ഫണ്ടുകളില്‍നിന്നും ആയിരിക്കും.

രൂപരേഖയുടെ എല്ലാ പ്രവര്‍ത്തനങ്ങളും  നിലവിലുള്ള നിയമങ്ങളോടും  ചട്ടങ്ങളോടും ഒത്തുപോവുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. കേരളത്തില്‍തന്നെ ഉദ്ഭവിച്ച് കേരളത്തില്‍ പൂര്‍ണമായും ഒഴുകുന്ന നദികള്‍ക്കാണ് ഈ രൂപരേഖ തയാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തുകൂടി ഒഴുകുന്ന അന്തര്‍സംസ്ഥാന നദികള്‍ക്ക് ഇത് ബാധകമല്ല.

Leave a comment

ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമം മഹാസാഗരത്തെ അളക്കുന്നതുപോലെ: സ്വാമി അസംഗാനന്ദഗിരി

കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…

By Harithakeralam
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന്

കോഴിക്കോട്:  നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ്  പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…

By Harithakeralam
ആശുപത്രി മാലിന്യം ഇനി കൃഷി ചെയ്യാനുള്ള മണ്ണ് : സാങ്കേതിക വിദ്യയുമായി സി.എസ്.ഐ.ആര്‍-നിസ്റ്റും ബയോ വസ്തും സൊല്യൂഷന്‍സും

തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…

By Harithakeralam
27 വയസുള്ള കര്‍ഷകനോട് എന്തിനീ ക്രൂരത: അതും ക്ഷീര വികസന മന്ത്രിയുടെ നാട്ടില്‍ കൊല്ലം പാല്‍ സൊസൈറ്റിയിലെ സംഭവത്തില്‍ പ്രതിഷേധം ശക്തം

പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…

By Harithakeralam
UL സൈബര്‍പാര്‍ക്കില്‍ ഇന്‍ഡസ്ട്രി ഡിമാന്‍ഡ് ഡേ സമാപിച്ചു

വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…

By Harithakeralam
ബി എസ് സി നഴ്‌സിംഗ് 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്

മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച്  ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.

By Harithakeralam
ബീഹാര്‍ വിജയത്തിന് വിത്തിട്ടത് മഖാന ; മോദി നല്‍കിയത് 100 കോടി ഒപ്പം മഖാന ബോര്‍ഡും

ബീഹാര്‍  നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…

By Harithakeralam
വിള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: വരുന്നു ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ

തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs