കപ്പലണ്ടി കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
വലിയ ചെലവില്ലാതെ എല്ലായിടത്തും ലഭ്യമായ ഒന്നാണ് കപ്പലണ്ടി, ചുമ്മാ സൊറ പറഞ്ഞിരുന്ന് കപ്പലണ്ടി കൊറിക്കുന്നതു നമ്മുടെ ശീലമാണ്. എടുത്തു പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലാത്ത കപ്പലണ്ടി കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ട്.
1. ബീച്ചിലും ബസ് സ്റ്റാന്‍ഡിലുമെല്ലാം വറുത്തെടുത്ത് വില്‍ക്കുന്ന കപ്പലണ്ടി ഉപ്പ് ചേര്‍ത്തതായിരിക്കും. ഉപ്പ് വെള്ളം തളിച്ചാല്‍ കപ്പലണ്ടിയുടെ രുചി വര്‍ധിക്കും. എന്നാല്‍ ആരോഗ്യത്തിനു നല്ലത് ഉപ്പ് ചേര്‍ക്കാത്ത കപ്പലണ്ടിയാണ്. സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാനിതാണ് കാരണം.
2. സാലഡ് തയാറാക്കുമ്പോള്‍ കുറച്ച് കപ്പലണ്ടി ചേര്‍ത്ത് നോക്കൂ. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവയ്ക്കൊപ്പം പീനട്ട് ചേര്‍ത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്. കൂടുതല്‍ ഗുണം ലഭിക്കാനിതു സഹായിക്കുന്നു.
3. മധുരമുള്ള വസ്തുക്കള്‍ക്കൊപ്പം കപ്പലണ്ടി കൊറിക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് ബേക്കറി സ്നാക്ക്സ്, ഡ്രൈഫ്രൂട്ട്സ് എന്നിവയ്ക്കൊപ്പം.
4. കലോറി അല്‍പ്പം കൂടുതലുള്ള ഒന്നാണ് കപ്പലണ്ടി. ഇതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇത് അധികം കഴിക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്. കപ്പലണ്ടി കഴിച്ചാല്‍ നല്ല പോലെ വ്യായാമം ചെയ്യണം.
5. ചിലര്‍ക്കിത് അലര്‍ജിയുണ്ടാക്കും, അത്തരക്കാര്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം.
6. ഗ്യാസ് പ്രശ്നമുള്ളവരും കുറഞ്ഞ അളവില്‍ കഴിച്ചാല്‍ മതി. ഇല്ലെങ്കില്‍ വയര്‍ വീര്‍ത്തുവരുന്നതു പോലെ തോന്നും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment