പച്ചക്കറിച്ചെടികള്‍ നിറയെ കായ്കള്‍: പൂന്തോട്ടം പൂത്തുലയും : പഴത്തൊലി മികച്ച വളം

സ്ഥിരമായി നാം ഉപയോഗിക്കുന്ന പഴങ്ങളുടെ തൊലികള്‍ ഏതൊക്കെ ചെടികള്‍ക്ക് നല്ലതാണെന്നും പരിശോധിക്കാം.

By Harithakeralam
2025-05-08

വേനല്‍ക്കാലമായതിനാല്‍ ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കാം. സ്ഥിരമായി നാം ഉപയോഗിക്കുന്ന പഴങ്ങളുടെ തൊലികള്‍ ഏതൊക്കെ ചെടികള്‍ക്ക് നല്ലതാണെന്നും പരിശോധിക്കാം.

1. വാഴപ്പഴം

മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പഴമാണ് വാഴപ്പഴം, നേന്ത്രനും വിവിധയിനം ചെറുപഴങ്ങളും നാം സ്ഥിരമായി ഉപയോഗിക്കുന്നവയാണ്. ഇതിന്റെ തൊലിയില്‍  പൊട്ടാസ്യം, മാംഗനീസ്, കാല്‍സ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുളക്, തക്കാളി തുടങ്ങിയവ നന്നായി വളരാന്‍ വാഴപ്പഴത്തിന്റെ തൊലി വളമായി നല്‍കുന്നത് ഉപകരിക്കും. നന്നായി പൂക്കാനും കായ്ക്കാനും ഇതു സഹായിക്കും.

2. നാരങ്ങ വര്‍ഗം  

ഓറഞ്ച് , ചെറുനാരങ്ങ തുടങ്ങി ഈ വര്‍ഗത്തില്‍പ്പെട്ട നിരവധി ഇനം പഴങ്ങളുണ്ട്. ഓറഞ്ചെല്ലാം നാം സ്ഥിരമായി ഉപയോഗിക്കുന്നതാണ്.  പൊട്ടാഷ്, ഇരുമ്പ്, സിങ്ക്, കാല്‍സ്യം, സിട്രേറ്റ് എന്നിവ ഓറഞ്ച് തൊലിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.  4-6 ഓറഞ്ച് തൊലികള്‍ 100-200 മില്ലി വെള്ളത്തില്‍ പൊടിച്ച് പേസ്റ്റ് ഉണ്ടാക്കുക. ഇത് 1: 1 എന്ന അനുപാതത്തില്‍ വെള്ളത്തില്‍ ലയിപ്പിച്ച് ആഴ്ചയിലൊരിക്കല്‍ ചെടികളില്‍ പ്രയോഗിക്കാം.  ഓറഞ്ച്‌ചെറുനാരങ്ങ എന്നിവയുടെ തൊലി ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം. ഗ്രോബാഗില്‍ വളരുന്ന ചെടികള്‍ക്കെല്ലാം മൂന്നോ നാലോ സ്പൂണ്‍ പൊടിയിട്ടു കൊടുക്കുന്നത് എളുപ്പം കായ്ക്കാനും പൂക്കാനും സഹായിക്കും. ഇലകള്‍ നന്നായി വളരാനും ഇവ സഹായിക്കും.

3. മാതളനാരങ്ങ അഥവാ ഉറുമാമ്പഴം

മാതളം, ഉറുമാമ്പഴം, അനാര്‍ തുടങ്ങി നിരവധി പേരുകളില്‍ അറിയപ്പെടുന്ന ഈയിനം ധാരാളമായി നാം ഉപയോഗിക്കാറുണ്ട്. രക്തത്തിന്റെ അളവ് കൂട്ടാനും ഉന്മേഷം നല്‍കാനുമെല്ലാം മാതളം കഴിക്കുന്നതു നല്ലതാണ്. ഗര്‍ഭിണികളോടെല്ലാം സ്ഥിരമായി ഇതു കഴിക്കാന്‍ ഡോക്റ്റര്‍മാര്‍ ഉപദേശിക്കാറുണ്ട്. തൊലി പൊളിച്ചു കഴിഞ്ഞാണ് അല്ലികള്‍ എടുക്കുക, ഇതിനാല്‍ ധാരാളം തൊലി ഒരു മാതളത്തില്‍ നിന്നു തന്നെ ലഭിക്കും. പൊട്ടാസ്യം, ഇരുമ്പ്, കാല്‍സ്യം, ചെമ്പ്, ഫോസ്ഫറസ്, സിങ്ക് എന്നിവ ധാരാളം മാതളത്തിന്റെ തൊലിയിലുണ്ട്.മണ്ണിലെ മാക്രോ ന്യൂട്രിയന്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇവ സഹായിക്കും, ഇത് സസ്യങ്ങളില്‍ പഴങ്ങള്‍, പൂക്കളുടെ ഉത്പാദനം എന്നിവയ്ക്ക് സഹായിക്കുന്നു. 4-6 മാതളനാരങ്ങ തൊലികള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം, ഒരു കപ്പ് വെള്ളം ചേര്‍ത്ത് ഇവ പൊടിക്കുക. 1:5 എന്ന അനുപാതത്തില്‍ ചെടികള്‍ക്ക് ഉപയോഗിക്കാം.

4. മാമ്പഴം

സീസനായതിനാല്‍ വളരെ വിലക്കുറവില്‍ മാമ്പഴമിപ്പോള്‍ ലഭിക്കുന്നുണ്ട്. അടുക്കളയില്‍ അവശിഷ്ടമായി ധാരാളം മാമ്പഴത്തൊലിയുമുണ്ടാകും. ഉദ്യാനത്തിലെ ചെടികള്‍ നന്നായി പൂക്കാന്‍ മാമ്പഴത്തൊലി സഹായിക്കും.  വിറ്റാമിന്‍ എ, സി, ബി6, കോപ്പര്‍, ഫോളേറ്റ്, ഡയറ്ററി ഫൈബര്‍ എന്നിവയുണ്ട്. തൊലികള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു ഗ്ലാസ് വെള്ളമൊഴിച്ചു വായു കടക്കാത്ത പാത്രത്തില്‍ അടച്ചുവയ്ക്കുക. രണ്ടു ദിവസം കഴിഞ്ഞ് അടപ്പ് തുറന്ന് ഇളക്കി കൊടുക്കണം. വീണ്ടും ഒരു ദിവസം അടച്ചു വയ്ക്കുക, പിന്നീട് തുറന്ന് ഇളക്കുക. വീണ്ടും രണ്ടു ദിവസം കഴിഞ്ഞ് ലായനി എടുത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഈ ലായനി അര ഗ്ലാസ് എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതിലെടുത്ത് ചെടികള്‍ നനയ്ക്കാന്‍ ഉപയോഗിക്കാം.

5. ആപ്പിള്‍  

ആപ്പിള്‍ കഴിച്ചാല്‍ ഡോക്റ്ററെ അകറ്റാം എന്നാണല്ലോ ചൊല്ല്, കാരണം മനുഷ്യ ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന പഴമാണിത്. അതേ പോലെ ആപ്പിള്‍ തൊലികള്‍ പച്ചക്കറിച്ചെടികള്‍ക്കും നല്ലതാണ്.  പൊട്ടാസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഫോളേറ്റ്, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ചെടികള്‍ കരുത്തോടെ വളരാന്‍ സഹായിക്കും. തൊലികള്‍ ശേഖരിച്ച് അരക്കപ്പ് വെള്ളം ചേര്‍ത്ത് െ്രെഗന്‍ഡറില്‍ യോജിപ്പിക്കുക. ഇത് 1:1 എന്ന അനുപാതത്തില്‍ വെള്ളത്തില്‍ ലയിപ്പിച്ച് 6-8 ആഴ്ചയിലൊരിക്കല്‍ ചെടികളില്‍ ഉപയോഗിക്കുക.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs