ഭക്ഷണം കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ അവസ്ഥയില്‍ നിന്നും കുറച്ചൊക്കെ മോചനം നേടാം.
ഭക്ഷണം കഴിച്ച ഉടനെ ഷുഗര്‍ ഉയരുന്ന പലരുമുണ്ട്. ഇതു കാരണം ഇഷ്ടമുള്ള പല വിഭവങ്ങളും കഴിക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയാറില്ല. ഭക്ഷണം കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ അവസ്ഥയില്‍ നിന്നും കുറച്ചൊക്കെ മോചനം നേടാം.
1. നാരുകള്‍ ധാരാളമുള്ള ഭക്ഷണം കഴിക്കുക. രക്തത്തിലേക്ക് ഗ്ലൂക്കോസ് പെട്ടെന്ന് ആഗിരണം ചെയ്യുന്നത് നാരുകള്‍ അടങ്ങിയ ഭക്ഷണം തടയും. ചോറ്, ചപ്പാത്തി പോലെ പ്രധാന ഭക്ഷണത്തോടൊപ്പം നാരുകളുള്ളവ ഉള്‍പ്പെടുത്താന്‍ സഹായിക്കുക.
2. ഭക്ഷണം കഴിച്ചയുടനേ കിടക്കരുത്. അല്‍പ്പ നേരം ഇരിക്കുകയും നില്‍ക്കുകയും ചെയ്യുക. ഭക്ഷണ ശേഷം കഴിയുമെങ്കില്‍ മിതമായ വ്യായാമം ചെയ്യുന്നതും നല്ലതാണ്.
3. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ത്താത്ത ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കു, അതായത് ഗ്ലൈസമിക് ഇന്‍ഡെക്സ് കുറഞ്ഞവ. നാരുകള്‍, പ്രോട്ടീന്‍, ഇലക്കറികള്‍, തവിടോടെയുള്ള ധാന്യങ്ങള്‍ എന്നിവയെല്ലാം തന്നെ ഇത്തരം ഭക്ഷണ വസ്തുക്കളില്‍പ്പെടുന്നു.
4. ഷുഗര്‍ നിയന്ത്രിക്കാന്‍ മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ് വെള്ളം കുടിക്കുന്നത്. ധാരാളം വെള്ളം കുടിക്കണം. കൃത്രിമ മധുരം ചേര്‍ത്ത പാനീയങ്ങള്‍ ഒഴിവാക്കുക.
5. ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ, കറുവാപ്പട്ട വെള്ളം, ജീരകവെള്ളം, ഇഞ്ചിവെള്ളം എന്നിവ ഭക്ഷണത്തിനൊപ്പം പതിവാക്കുക.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment