പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ദഹന സംബന്ധമായ പ്രശ്‌നങ്ങളുള്ള നിരവധി പേരുണ്ട്. പല മരുന്നുകള്‍ പ്രയോഗിച്ചിട്ടും ഫലം ലഭിക്കാത്തവര്‍. പ്രഭാത ഭക്ഷണത്തില്‍ ഒരു മാറ്റം വരുത്തി നോക്കൂ... ചിലപ്പോള്‍ പരിഹാരമുണ്ടായേക്കാം.
1.ഓട്‌സ്: മികച്ചൊരു പ്രഭാത ഭക്ഷണമാണ് ഓട്‌സ്. നാരുകള്‍, ബീറ്റാ ഗ്ലൂക്കന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് ഓട്‌സില്‍. ഇത് ദഹനം സുഗമമാക്കും,നല്ല കുടല്‍ ബാക്ടീരിയകളെ പോഷിപ്പിക്കും.
2. അവില്‍: ഒരു കാലത്ത് മലയാളിയുടെ പ്രിയപ്പെട്ട വിഭവമായിരുന്നു അവല്‍. കുറച്ചു പച്ചക്കറികളും നിലക്കടലയും ചേര്‍ത്ത് പാകം ചെയ്താല്‍ ഏറെ ഗുണകരമാണ്.
3. തൈര്: കുടല്‍ പാളിയെ ശക്തിപ്പെടുത്തുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും തൈര്. പ്രകൃതിദത്ത പ്രോബയോട്ടിക്കുകള്‍ ഇലിടടങ്ങിയിട്ടുണ്ട്. പപ്പായ, വാഴപ്പഴം,ആപ്പിള്‍ എന്നിവയ്‌ക്കൊപ്പം തൈരു കഴിക്കുന്നതു നല്ലതാണ്.
4. ഇഡ്‌ലി: ഇന്ത്യക്കാരുടെ പരമ്പരാഗത ഭക്ഷണമാണ് ഇഡ്‌ലും സാമ്പാറും. പ്രഭാത ഭക്ഷണമായി ഇവ കഴിക്കുന്നതു ദഹനം എളുപ്പമാക്കും.
5. പയര്‍വര്‍ഗങ്ങള്‍: ഇവ മുളപ്പിച്ചു രാവിലെ കഴിക്കുന്നതു ദഹനം എളുപ്പമാക്കും. ആവിയില്‍ വേവിച്ചാണ് കഴിക്കുന്നതെങ്കില്‍ ഏറെ നല്ലത്. എന്‍സൈമുകളും നാരുകളും ഇവയില്‍ ധാരാളമുണ്ട്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment