കരള്‍ ദുര്‍ബലമായാല്‍ മറ്റു പല അസുഖങ്ങളും കുട്ടികളെ പിടികൂടും. ഇതിനാല്‍ ഇത്തരമൊരു അവസ്ഥ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നിര്‍ബന്ധമായും സ്വീകരിക്കണം.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പോലും ഫാറ്റി ലിവര്‍ പിടിപെടുന്ന വാര്‍ത്ത ഞെട്ടലോടെയാണു നാം കേട്ടത്. നമ്മുടെ ഭക്ഷണ സംസ്‌കാരത്തില്‍ വന്ന മാറ്റമാണിതിനു പ്രധാന കാരണം. കരളില്‍ വളരെയധികം കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവര്‍. കരള്‍ ദുര്‍ബലമായാല്‍ മറ്റു പല അസുഖങ്ങളും കുട്ടികളെ പിടികൂടും. ഇതിനാല്‍ ഇത്തരമൊരു അവസ്ഥ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നിര്‍ബന്ധമായും സ്വീകരിക്കണം.
തുടക്കത്തില്‍ പ്രത്യേകിച്ചു ലക്ഷണങ്ങള്‍ ഒന്നും കാണുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. ക്ഷീണവും ഊര്‍ജ്ജക്കുറവും വയറുവേദന, ശരീരഭാരം കുറയ്ക്കുക, ചര്‍മ്മത്തിലെ വെല്‍വെറ്റ് പോലുള്ള പാടുകള്‍ (അകാന്തോസിസ് നൈഗ്രിക്കന്‍സ്), വിശപ്പ് കുറയുക ഇവയെല്ലാം ഫാറ്റി ലിവറിന്റെ ലക്ഷണമാണ്. ചിലര്‍ക്ക് മഞ്ഞപ്പിത്തം ബാധിക്കാം, ഇതു പിന്നീട് ഗുരുതരമായ അവസ്ഥയാണ്.
ഭക്ഷണ രീതിയാണ് ഇപ്പോള്‍ ഫാറ്റിലിവര്‍ വ്യാപകമാകാന്‍ കാരണം.ആധുനിക സൗകര്യങ്ങള്‍ കാരണം വ്യായാമവും കുറവാണ്. കുട്ടികളും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നു. ഫാറ്റിലിവര്‍ വരാനുള്ള കാരണങ്ങള്‍ നോക്കാം.
1. ഭക്ഷണം:നമ്മുടെ ഭക്ഷണ സംസ്‌കാരത്തില്‍ വന്ന മാറ്റങ്ങളാണ് മിക്ക രോഗങ്ങള്‍ക്കും കാരണം. ധാരാളം മധുരപാനീയങ്ങള്‍ കുടിക്കുക, ഫാസ്റ്റ് ഫുഡ്, വറുത്ത ഭക്ഷണങ്ങള്‍, സംസ്‌കരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ കഴിക്കുന്നത് ഇപ്പോള്‍ കുട്ടികള്‍ക്കിടയില്‍ പതിവാണ്. ഇവയെല്ലാം ലിവറിന് നല്ലതല്ല. നിര്‍ബന്ധമായും നമ്മുടെ കുട്ടികളെ ഇത്തരം ഭക്ഷണത്തില്‍ നിന്ന് അകറ്റണം.
2. വ്യായാമക്കുറവ്: മൊബൈല്‍ ഫോണ്‍ എത്തിയതോടെ കുട്ടികള്‍ ശാരീരിക അധ്വാനമുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതു കുറഞ്ഞു. വ്യായാമമില്ലായ്മ ഫാറ്റിലിവര്‍ വിളിച്ചു വരുത്തും. ഇതിനാല്‍ കായിക വിനോദങ്ങളില്‍ കുട്ടികളെ നിര്‍ബന്ധമായും പറഞ്ഞു വിടണം.
3. പൊണ്ണത്തടി: മുകളില്‍പ്പറഞ്ഞ രണ്ടു കാരങ്ങള്‍ കൊണ്ടുമാണ് പൊണ്ണത്തടിയുണ്ടാകുന്നത്. അമിതഭാരമുള്ള കുട്ടികളുടെ ശരീരം ഇന്‍സുലിനെ പ്രതിരോധിക്കും. ഇത് കരളില്‍ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂട്ടും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment