കണ്ണിനെ കാക്കണം ; ചെറുപ്പം മുതലേ

മൊബൈല്‍ ഫോണും കംപ്യൂട്ടറും ഏതു പ്രായത്തിലുള്ളവരുടേയും നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇവ ഒഴിവാക്കി മുന്നോട്ടു പോകാന്‍ കുട്ടികള്‍ക്കും കഴിയില്ല. ഇവയുടെ അശ്രദ്ധമായ ഉപയോഗം നമ്മളില്‍ പ്രത്യേകിച്ചു കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വളരെയാണ്.

By ഡോ. ശിവന്‍ എന്‍.വി
2025-09-19

കുട്ടിയുടെ കാഴ്ച ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. കാഴ്ച പ്രശ്‌നങ്ങള്‍ അക്കാദമിക് പ്രകടനത്തെയും അവരുടെ മൊത്തത്തിലുള്ള വികാസത്തെ ബാധിക്കും. നമ്മുടെ ശ്രദ്ധ വളരെ ആവശ്യമുള്ള മനുഷ്യ ശരീരത്തിലെ അതിലോലമായ അവയവമാണ് കണ്ണുകള്‍. ഓരോ സ്വപ്നവും ആരംഭിക്കുന്നത് നിങ്ങളുടെ കാഴ്ചയില്‍ നിന്നാണ്. കാഴ്ച പ്രശ്‌നങ്ങള്‍ കുട്ടികളില്‍ ഇക്കാലത്ത് വളരെ സാധാരണമാണ്. മൊബൈല്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ടെലിവിഷനുകളുടെയും അമിതോപയോഗവും പുറത്തെ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതു കുറയുന്നതും കുട്ടികളില്‍ മയോപിയ വര്‍ധിക്കാന്‍ കാരണമാവുന്നു. വീടിന് പുറത്തെ കളികള്‍ ഉപേക്ഷിച്ച് മൊബൈല്‍ ഫോണില്‍ അധിക സമയം ചെലവഴിക്കാന്‍ തുടങ്ങിയത് കുട്ടികളില്‍ ഹ്രസ്വദൃഷ്ടി വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് ബിഎംസി പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.  

മൊബൈലും കംപ്യൂട്ടറും  

മൊബൈല്‍ ഫോണും കംപ്യൂട്ടറും ഏതു പ്രായത്തിലുള്ളവരുടേയും നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇവ ഒഴിവാക്കി മുന്നോട്ടു പോകാന്‍ കുട്ടികള്‍ക്കും കഴിയില്ല. ഇവയുടെ അശ്രദ്ധമായ ഉപയോഗം നമ്മളില്‍ പ്രത്യേകിച്ചു കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വളരെയാണ്. ഇതിനെ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമെന്നു വിളിക്കാം. കുട്ടികള്‍ അടക്കം ഇക്കാലത്ത് ആറു മണിക്കൂറിലധികം സ്‌ക്രീന്‍ ഉപയോഗിക്കുന്നുണ്ട്. കണ്ണിനു വരള്‍ച്ച, തടച്ചില്‍, കാഴ്ച മങ്ങല്‍, കൂടുതല്‍ തവണ കണ്‍പോളകള്‍ അടക്കല്‍, രണ്ടായി കാണുക, കൂടുതല്‍ കണ്ണുനീര്‍ വരിക, വെളിച്ചം കാണാന്‍ വിഷമം തലവേദന, കണ്ണിന് ചുവപ്പ് എന്നിവ ഇതിന്റെ ലക്ഷണമാണ്. ഷോര്‍ട്ട് സൈറ്റ് വ്യാപകമായതോടെ കണ്ണട ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  

1. ടിവി കാണുന്നത് ഏകദേശം 3.5 മീറ്റര്‍ ദൂരത്തിലും നല്ല വെളിച്ചമുള്ള മുറിയിലും ആയിരിക്കണം.

2. വീഡിയോ & മൊബൈല്‍ ഗെയിമുകള്‍ കളിക്കുന്നത് ഒഴിവാക്കുക തലവേദന, കണ്ണില്‍ അസ്വസ്ഥത, അല്ലെങ്കില്‍ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് ഇതു കാരണമാകാം.

3. കംപ്യൂട്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ സ്‌ക്രീന്‍ കണ്ണിന്റെ ലെവലിനെക്കാള്‍ അല്‍പ്പം താഴെയായിരിക്കണം.

4. ഇടയ്ക്കിടെ കണ്ണുകള്‍ തിരുമ്മുന്നത് ഒഴിവാക്കുക. വൃത്തികെട്ട കൈകളാല്‍ കുട്ടികള്‍ കണ്ണുകളില്‍ തൊടരുത്.

5. പഠിക്കുമ്പോള്‍ ഉചിതമായ വെളിച്ചം മുറിയില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

6. നിങ്ങളുടെ കുട്ടികള്‍ക്ക് കളിക്കാന്‍ മൂര്‍ച്ചയുള്ള കളിപ്പാട്ടങ്ങള്‍ നല്‍കരുത്. ഇത് അവരുടെ കണ്ണുകള്‍ക്ക് പരിക്കേല്‍പ്പിച്ചേക്കാം.

7. നീന്തുമ്പോള്‍ സംരക്ഷണ മാസ്‌കുകളും കണ്ണടകളും ഉപയോഗിക്കുക.

8. കുട്ടിക്ക് ഗ്ലാസുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍, അത് ധരിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുക.

9. അത്യാവശ്യത്തിന് മാത്രമേ കുട്ടികളേ സ്‌ക്രീന്‍ കാണിക്കാവൂ. കാര്‍ട്ടൂണ്‍ / ഗെയിം കാണിച്ചു ഭക്ഷണം നല്‍കുന്നത് നിര്‍ത്തുക. രണ്ടു വയസില്‍ താഴെയുള്ള കുട്ടികളെ ഒരിക്കലും സ്‌ക്രീന്‍ കാണിക്കരുത്. രണ്ടു മുതല്‍ 5 വയസ് വരെ ഒരു മണിക്കൂര്‍, 6 മുതല്‍ പരമാവധി രണ്ടു മണിക്കൂര്‍. മുതിര്‍ന്നവര്‍ മൊബൈല്‍ ഉപയോഗം ഓഫീസ് ആവശ്യം ഒഴിച്ച് രണ്ടു മണിക്കൂറായി നിജപ്പെടുത്തുക. ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് സ്‌ക്രീന്‍ ഒഴിവാക്കണം.

10. ഇരുപതു മിനുട്ട് സ്‌ക്രീന്‍ നോക്കിയാല്‍ 20 സെക്കന്‍ഡ് 20 മീറ്റര്‍ അകലേക്ക് നോക്കുക, നിശ്ചിത സമയങ്ങളില്‍ കണ്ണുകള്‍ അടച്ചു തുറക്കുക എന്നിവ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

വേണം ഉചിതമായ ഇടപെടല്‍  

കാഴ്ചയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ഉചിതമായ ഇടപെടലുകള്‍ ആവശ്യമാണ്.വൈകല്യത്തിന്റെ ഏറ്റവും സാധാരണമായ കാരണങ്ങള്‍ തിരുത്താത്ത റിഫ്രാക്റ്റീവ് പിശകുകള്‍ ആണ് (43%).80% കാഴ്ച വൈകല്യങ്ങളും ചികിത്സയിലൂടെ തടയാവുന്നതോ ചികിത്സിക്കാവുന്നതോ ആണ്.റിഫ്രാക്റ്റീവ് പിശകുകളില്‍ മയോപ്പിയ,ഹൈപ്പര്‍ മട്രോപിയ, ആസ്ടിഗമാറ്റിസം എന്നിവയാണ് പ്രധാനം.ഇതില്‍ തന്നെ മയോപ്പിയ അഥവാ ഹൃസ്വ ദൃഷ്ടിയാണിന്നു  കൂടുതലും. ഇതില്‍ കണ്ണിന്റെനീളം കൂടുന്നത് മൂലമോ കണ്ണിലെ ലെന്‍സിന്റെയോ കോര്‍ണ്ണിയയുടെയോ വക്രത കൂടുന്നത് മൂലമോ ഉണ്ടാകുന്നൊരു കാഴ്ച വൈകല്യമാണു ഹ്രസ്വദൃഷ്ടിയെന്ന് അറിയപ്പെടുന്നത്. അകലെയുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയില്‍ പതിക്കുന്നതിനു പകരം റെറ്റിനക്ക് മുന്നില്‍ പതിക്കുന്നതാണ് മയോപ്പിയക്ക് കാരണം. അടുത്തുള്ള വസ്തുക്കള്‍ കാണുന്നതിന് തകരാറൊന്നുമില്ലാതിരിക്കുകയും ദൂരെയുള്ള വസ്തുക്കള്‍ ശരിയായി കാണാനാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. മറ്റു ലക്ഷണങ്ങളില്‍ തലവേദന, കണ്ണിന്റെ ബുദ്ധിമുട്ട് എന്നിവ ഉള്‍പ്പെടാം. ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങളുടെ സംയോജനമാണ് ഇതിന്റെ അടിസ്ഥാന കാരണം. അടുത്ത വസ്തുക്കളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുക, വീടിനകത്ത് കൂടുതല്‍ സമയം ചെലവഴിക്കുക, കുടുംബ പാരമ്പര്യം എന്നിവ അപകട ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. ഇത് ഉയര്‍ന്ന സാമൂഹിക സാമ്പത്തിക ക്ലാസുമായും ബന്ധപ്പെട്ടിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഈ കാഴ്ച പ്രശ്‌നങ്ങള്‍ പലതും പിന്നീടാണ് കണ്ടുപിടിക്കപ്പെടുന്നത്. 80% കാഴ്ച വൈകല്യങ്ങളും ചികിത്സയിലൂടെ തടയാവുന്നതോ ചികിത്സിക്കാവുന്നതോ ആണ്.നിങ്ങളുടെ കുട്ടിയുടെ കണ്ണുകള്‍ പതിവായി പരിശോധിക്കേണ്ടത് പ്രധാനമാണ്. വാര്‍ഷിക കണ്ണ് പരിശോധനനിങ്ങളുടെ കുട്ടിക്ക് വേണ്ടി ചെയ്യുക.

കുട്ടികളില്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

1. മങ്ങിയ കാഴ്ച

2. ബ്ലാക്ക് ബോര്‍ഡ് കാണുന്നതില്‍ കുഴപ്പം.

3. ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ട്

4. തലവേദന

5. സ്‌കൂളിലെ മോശം പ്രകടനം, പ്രത്യേകിച്ച് സ്ഥിരതയാര്‍ന്ന പ്രകടനത്തിന് ശേഷം.

6. വായിക്കുമ്പോഴും പഠിക്കുമ്പോഴും ബുദ്ധിമുട്ട്, കണ്ണ് തിരുമ്മുക, കൂടുതല്‍ തവണ അടച്ചു കൊണ്ടേയിരിക്കുക.

സമീകൃതാഹാരം  

ഭക്ഷണത്തില്‍ ചീര, കാരറ്റ് തുടങ്ങിയ പച്ചകറികള്‍, ഇലക്കറികള്‍, വിറ്റാമിന്‍ എ, ഓറഞ്ച്, മാങ്ങ, പപ്പായ, ആപ്രിക്കോട്ട് തുടങ്ങിയ വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് ഉറപ്പാക്കുക. ഇവ നിങ്ങളുടെ കുട്ടികളുടെ കണ്ണുകള്‍ക്ക് ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. വിറ്റാമിന്‍ എഅപര്യാപ്തതയുടെ ആദ്യ ലക്ഷണങ്ങളിലൊന്നാണ് നെക്റ്റലോപ്പിയ അഥവാ നിശാന്ധത. കുട്ടികളില്‍ അന്ധതയുടെ പ്രധാന കാരണങ്ങളിലൊന്ന് വിറ്റാമിന്‍ എ യുടെ കുറവാണ്. ഒരുവിധമെല്ലാ പച്ചക്കറി-ഇലക്കറി എന്നിവയില്‍ വിറ്റാമിന്‍ എ ധാരാളം അതങ്ങിയിരിക്കുന്നു. ഇലക്കറികളില്‍  ശരീര ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിന്‍ കെ യുടെ അളവ് വളരെ കൂടുതലാണ്. മുന്‍കരുതല്‍ എടുത്ത് കണ്ണിനു വിഷമം വരുന്നതിന് മുമ്പേ ഇവയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

 

(കോഴിക്കോട് ശ്രീകാന്ത് ഐ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും മെഡിക്കല്‍ ഡയറക്റ്റുമാണ് ലേഖകന്‍)

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs