ചിലയാളുകള്‍ക്ക് മഞ്ഞക്കരു നല്ലതല്ല, അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
ചിലരെങ്കിലും മുട്ട കഴിക്കുമ്പോള്‍ മഞ്ഞക്കരു ഒഴിവാക്കാറുണ്ട്. വിറ്റാമിന്‍ ഡി, എ, ഇ, ബി 12, കോളിന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ധാരാളമുണ്ടെങ്കിലും ചിലയാളുകള്‍ക്ക് മഞ്ഞക്കരു നല്ലതല്ല, അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
1. കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവര്‍ മഞ്ഞക്കരു ഒഴിവാക്കുകയാണ് നല്ലത്. പാരമ്പര്യമായി കൊളസ്‌ട്രോള്‍ ഉള്ളവരാണെങ്കില്‍ മുട്ട കഴിക്കുമ്പോള്‍ മഞ്ഞക്കരു ഒഴിവാക്കുക. ഒരു മഞ്ഞക്കരുവില്‍ ഏകദേശം 185 മില്ലിഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്.
2. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള ആളുകള്‍ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ശ്രദ്ധാപൂര്‍വ്വം വേണം. പ്രോട്ടീന്‍ സമ്പുഷ്ടമായ വെള്ള ഭാഗം മാത്രം ഇത്തരക്കാര്‍ കഴിച്ചാല്‍ മതി.
3. ടൈപ്പ് 2 പ്രമേഹരോഗികള്‍ മഞ്ഞക്കരു കഴിക്കുന്നതില്‍ ശ്രദ്ധിക്കണം. ഇത്തരക്കാര്‍ മുട്ട തന്നെ വല്ലപ്പോഴും കഴിച്ചാല്‍ മതി.
4. യൂറിക് ആസിഡുള്ളവര്‍ മുട്ടയുടെ മഞ്ഞക്കരു കഴിക്കരുത്. മുട്ടയുടെ മഞ്ഞയില്‍ പ്യൂരിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരം യൂറിക് ആസിഡായി വിഘടിപ്പിക്കും.
5. സന്ധി വേദനയും നീര്‍വീക്കവും പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരും മുട്ട ഒഴിവാക്കുക.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment