ഈസ്‌റ്റേണ്‍ 'സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍' പുറത്തിറക്കി

പ്രാദേശിക രുചികളെക്കുറിച്ചുള്ള ഈസ്‌റ്റേണിന്റെ ആഴത്തിലുള്ള അറിവും മസാല രംഗത്തെ നൂതന സമീപനവുമാണ് ഈ ഉല്‍പ്പന്നത്തിലൂടെ വ്യക്തമാകുന്നത്.

By Harithakeralam
2025-06-24

കൊച്ചി: പ്രമുഖ ഇന്ത്യന്‍ മസാല വിപണന കമ്പനിയായ ഈസ്‌റ്റേണ്‍, കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഉല്‍പ്പന്നമായ 'സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍' പുറത്തിറക്കി. ചുവന്ന മീന്‍ കറി, ഫിഷ് െ്രെഫ, തന്തൂരി തുടങ്ങിയ വിഭവങ്ങള്‍ക്ക് ആകര്‍ഷകമായ നിറവും എന്നാല്‍ എരിവ് കുറഞ്ഞതുമായ മുളകുപൊടിക്ക് കേരളത്തിലെ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ആവശ്യകതയുണ്ട്. പലപ്പോഴും മീന്‍ കറികള്‍ക്ക് നിറവും രുചിയും എരിവും ലഭിക്കാന്‍ വിവിധതരം മുളകുപൊടികള്‍ കൂട്ടിക്കലര്‍ത്തേണ്ടി വരുന്നത് സാധാരണമാണ്.

ഈ വെല്ലുവിളിക്ക് ഒരു പരിഹാരമെന്നോണം, ഈസ്‌റ്റേണ്‍ 'സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍' ഒറ്റ പാക്കില്‍ ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നു. കേരളത്തിലെ വിഭവങ്ങള്‍ക്ക് നിറവും രുചിയും ഒരുപോലെ വര്‍ദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ, ഉയര്‍ന്ന നിറവും കുറഞ്ഞ എരിവുമുള്ള ബ്യാദഗി മുളകുകള്‍ ശ്രദ്ധാപൂര്‍വ്വം ചേര്‍ത്താണ് ഈ പുതിയ ഉല്‍പ്പന്നം തയ്യാറാക്കിയിരിക്കുന്നത്. പ്രാദേശിക രുചികളെക്കുറിച്ചുള്ള ഈസ്‌റ്റേണിന്റെ ആഴത്തിലുള്ള അറിവും മസാല രംഗത്തെ നൂതന സമീപനവുമാണ് ഈ ഉല്‍പ്പന്നത്തിലൂടെ വ്യക്തമാകുന്നത്.

ദശാബ്ദങ്ങളായി കേരളത്തിലെ അടുക്കളകളില്‍ ഈസ്‌റ്റേണ്‍ ഒരു നിറസാന്നിധ്യമാണ്. സംസ്ഥാനത്തെ പാചകരീതികളെക്കുറിച്ചുള്ള ഞങ്ങളുടെ ആഴത്തിലുള്ള അറിവാണ് ഈ ഉല്‍പ്പന്നത്തിന്റെ പിറവിക്ക് പിന്നില്‍. ചുവന്ന മീന്‍ കറി പോലുള്ള വിഭവങ്ങള്‍ക്ക് മികച്ച നിറവും കുറഞ്ഞ എരിവും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി പ്രത്യേകമായി ഒരുക്കിയതാണ് 'സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍'. പല മുളകുകള്‍ കൂട്ടിക്കലര്‍ത്തുന്ന ബുദ്ധിമുട്ടില്ലാതെ, ഒറ്റ പാക്കില്‍ ഈ ആവശ്യം നിറവേറ്റാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഈസ്‌റ്റേണ്‍ സി ഇ ഓ ഗിരീഷ് നായര്‍ പറഞ്ഞു.  ഈസ്‌റ്റേണ്‍ 'സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍' 100 ഗ്രാം പാക്കിന് 58.50 രൂപയ്ക്കും, 250 ഗ്രാം പാക്കിന് 146 രൂപയ്ക്കും കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാകും.

Leave a comment

ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമം മഹാസാഗരത്തെ അളക്കുന്നതുപോലെ: സ്വാമി അസംഗാനന്ദഗിരി

കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…

By Harithakeralam
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന്

കോഴിക്കോട്:  നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ്  പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…

By Harithakeralam
ആശുപത്രി മാലിന്യം ഇനി കൃഷി ചെയ്യാനുള്ള മണ്ണ് : സാങ്കേതിക വിദ്യയുമായി സി.എസ്.ഐ.ആര്‍-നിസ്റ്റും ബയോ വസ്തും സൊല്യൂഷന്‍സും

തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…

By Harithakeralam
27 വയസുള്ള കര്‍ഷകനോട് എന്തിനീ ക്രൂരത: അതും ക്ഷീര വികസന മന്ത്രിയുടെ നാട്ടില്‍ കൊല്ലം പാല്‍ സൊസൈറ്റിയിലെ സംഭവത്തില്‍ പ്രതിഷേധം ശക്തം

പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…

By Harithakeralam
UL സൈബര്‍പാര്‍ക്കില്‍ ഇന്‍ഡസ്ട്രി ഡിമാന്‍ഡ് ഡേ സമാപിച്ചു

വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…

By Harithakeralam
ബി എസ് സി നഴ്‌സിംഗ് 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്

മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച്  ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.

By Harithakeralam
ബീഹാര്‍ വിജയത്തിന് വിത്തിട്ടത് മഖാന ; മോദി നല്‍കിയത് 100 കോടി ഒപ്പം മഖാന ബോര്‍ഡും

ബീഹാര്‍  നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…

By Harithakeralam
വിള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: വരുന്നു ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ

തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…

By Harithakeralam

Related News

Related News

Leave a comment

© All rights reserved | Powered by Otwo Designs