വയറിന്റെ പ്രവര്‍ത്തനം നല്ല പോലെ നടക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍ നോക്കാം.
വയറിലുണ്ടാകുന്ന അസ്വസ്ഥത നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. ഓഫീസില്‍ നല്ല പോലെ ജോലി ചെയ്യാനോ മറ്റുകാര്യങ്ങള്‍ക്കോ വയറിലെ പ്രശ്നം നമ്മെ സമ്മതിക്കില്ല. ഭക്ഷണമാണ് ഇക്കാര്യത്തില്‍ പ്രധാന വില്ലന്‍. വയറിന്റെ പ്രവര്‍ത്തനം നല്ല പോലെ നടക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍ നോക്കാം.
മോര്
പരമ്പരാഗതമായി നാം ഉപയോഗിക്കുന്ന വസ്തുവാണ് മോര്, സംഭാരം നമുക്ക് തരുന്ന ഊര്‍ജം ചെറുതല്ല. കറിവേപ്പ്, കാന്താരി മുളക് എന്നിവയെല്ലാം ചേര്‍ത്ത് തയാറാക്കുന്ന സംഭാരം വയറിന് ഏറെ നല്ലതാണ്. പ്രോബയോട്ടിക്സും കാല്‍സ്യവും ധാരാളം മോരിലുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും നല്ല ബാക്ടീരിയകളുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഇഞ്ചി ചായ
ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് ഇഞ്ചി. ഇഞ്ചി ചായ കുടിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് സഹായിക്കും.
ഗ്രീന്‍ ടീ
ആന്റിഓക്സിഡന്റുകള്‍ ഗ്രീന്‍ ടിയില്‍ ധാരാളമുണ്ട്. ഇവ നല്ല മൈക്രോബയോമിനെ പ്രോത്സാഹിപ്പിക്കും. ഇതു കുടലിന്റെ ആരോഗ്യത്തിനു നല്ലതാണ്.
പെരുംജീരക വെള്ളം
ജീരകമിട്ടു തിളപ്പിച്ച വെള്ളം നമ്മുടെ ശീലമാണ്. അനെത്തോള്‍ ധാരാളമടങ്ങിയ പെരും ജീരകം ദഹന എന്‍സൈമുകളുടെ ശ്രവത്തെ ഉത്തേജിപ്പിക്കും.
കരിക്കിന് വെള്ളം
വയറിന് ഏറെ ഗുണം നല്കുന്ന പാനീയമാണ് കരിക്കിന് വെള്ളം. രാവിലെ വെറും വയറ്റില്‍ കുറച്ച് കരിക്കിന് വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനു നല്ലതാണ്. പൊട്ടാസ്യം പോലുള്ള ഇലക്ട്രോലൈറ്റുകള്‍ ധാരാളമുണ്ട് ഇതില്‍.
തുളസി വെള്ളം
തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും വയറിന്റെ ആരോഗ്യത്തിനു നല്ലതാണ്. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്ധിപ്പിക്കാനുമിതു സഹായിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment