പേശിവേദനയും മുഴകളും ; കൊളസ്‌ട്രോളിനെ സൂക്ഷിക്കുക

By Harithakeralam
2025-09-18

കണ്ണിനു താഴെ മഞ്ഞപ്പാട്, പേശികള്‍ക്ക് വേദന, തൊലിക്കടിയില്‍ മുഴ തുടങ്ങിയ ലക്ഷണങ്ങള്‍ യുവാക്കള്‍ക്കിടയില്‍ സാധാരണമാണിപ്പോള്‍. മറ്റു പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ ഇതു ശ്രദ്ധിക്കാതെ മുന്നോട്ട് പോകുകയായിരിക്കും നാം. എന്നാല്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതിന്റെ സൂചനയാകാമിത്.

പേശി വേദന

നടക്കുമ്പോഴോ മറ്റു ജോലികള്‍ ചെയ്യുമ്പോഴോ പേശികള്‍ക്ക് വേദനയുണ്ടാകാറുണ്ടോ...? ക്ലോഡിക്കേഷന്‍ എന്നാണ് ആരോഗ്യമേഖലയിലുള്ളവര്‍ ഇതിനെ പറയുന്നത്. ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നതുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഈ അവസ്ഥയുണ്ടായാല്‍ ഉടനെ രക്ത പരിശോധന നടത്തി ഡോക്റ്ററെ കാണുക.

മുഴകള്‍

ചര്‍മ്മത്തിനടിയിലുണ്ടാകുന്ന കൊഴുപ്പ് നിറഞ്ഞ മുഴകള്‍ അവഗണിക്കുകയാണ് ഏവരും ചെയ്യുക. കൈമുട്ടുകള്‍, കാല്‍ മുട്ടുകള്‍ , കൈകാലുകള്‍ എന്നിവയിലെ ചര്‍മ്മത്തിനടിയിലാണ് ഇവ കാണുക. ഭാവിയില്‍ വലിയ തോതില്‍ കൊളസ്‌ട്രോള്‍ ഉണ്ടാകുമെന്ന ലക്ഷണമാണ്.  

നെഞ്ചുവേദന

ഇടയ്ക്ക് നെഞ്ചു വേദന വരാറുണ്ടോ...? നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ നെഞ്ചുവേദന വന്നാല്‍ ഉടനെ ഡോക്റ്ററെ കാണണം.  കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നതു കൊണ്ടാണിത്. ഇത്തരം പ്രശ്‌നം ആവര്‍ത്തിച്ചു വരികയാണെങ്കില്‍ കൊളസ്‌ട്രോള്‍ പരിശോധനയ്ക്കും ഹൃദയ സംബന്ധമായ പരിശോധനയ്ക്കും വിധേയമാകണം.

കണ്ണുകള്‍ക്ക് ചുറ്റും നിറം മാറ്റം

കണ്ണിന്റെ മൂലകളിലും കണ്ണിന് ചുറ്റുപാടും മഞ്ഞ നിറത്തില്‍ കാണപ്പെടുന്ന പാടുകള്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നതിന്റെ ലക്ഷണമാണ്.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs