രാസ വളങ്ങളോ കീടനാശിനികളോ പ്രയോഗിക്കാതെ തന്നെ നല്ല വിളവും കൂര്‍ക്കയില്‍ നിന്നു ലഭിക്കും.
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും. ഇപ്പോഴത്തെ കാലാവസ്ഥ കൂര്‍ക്ക കൃഷിക്ക് ഏറെ അനിയോജ്യമാണ്. രാസ വളങ്ങളോ കീടനാശിനികളോ പ്രയോഗിക്കാതെ തന്നെ നല്ല വിളവും കൂര്‍ക്കയില്‍ നിന്നു ലഭിക്കും. അന്നജം, കാത്സ്യം, ഇരുമ്പ്, തയമിന്‍, റൈബോഫ്ലോവിന്‍, നിയാസിന്, ജീവകം സി എന്നിവയൊക്കെ കൂര്‍ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
കാലാവസ്ഥയും, നടീല്‍ സമയവും
വെള്ളം കെട്ടികിടക്കാത്ത വയലുകളിലും പറമ്പുകളിലും അടുക്കളത്തോട്ടത്തിലും കൃഷി ചെയ്യാം. വലിയ പരിചരണമൊന്നും നല്കിയില്ലെങ്കിലും നന്നായി വളര്‍ന്നു കൊള്ളും. കീടങ്ങളുടെ ആക്രമണവും വളരെ കുറവാണ്. മഴയും വെയിലും മാറി മാറിവരുന്ന ഇപ്പോഴത്തെ കാലാവസ്ഥയാണ് കൂര്‍ക്ക കൃഷി ചെയ്യാന്‍ പറ്റിയ സമയം. നട്ട് മൂന്നു നാലു മാസം കൊണ്ട് വിളവെടുക്കാം.
നടീല്‍ വസ്തു, ഇനങ്ങള്‍
തലപ്പുകളും ചെറിയ കിഴങ്ങുകളും നടാനായി ഉപയോഗിക്കാം. ശ്രീധര, നിധി, സുഫല തുടങ്ങിയ കുറെയിനം നാടന്‍ ഇനങ്ങള്‍ ഉണ്ട്. മണലിലോ ഉമിയിലോ സൂക്ഷിച്ചുവെച്ച വിത്തുകള്‍ പുതുമഴ പെയ്യുന്നതോടെ നട്ടു മുളപ്പിക്കാം. മഴ കുറഞ്ഞു തുടങ്ങുമ്പോള്‍ ഇതില്‍നിന്നും തലപ്പുകള്‍ മുറിച്ചു നടാന്‍ പാകമാകും. മണ്ണു നന്നായി കൊത്തിയിളക്കി അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, എല്ല് പൊടി കൂടെ വേപ്പിന് പിണ്ണാക്ക് എന്നിവ ചേര്‍ത്ത് അല്‍പ്പം ഉയര്‍ത്തി ചെറു തടങ്ങളാക്കുക.
നല്ല കരുത്തുള്ള കൂര്‍ക്ക വള്ളികള്‍ മുറിച്ചു നടാം. വള്ളികള്‍ ലംബമായോ കിടത്തിയോ 45 സെ.മീറ്റര്‍ താഴ്ചയില്‍ തലപ്പത്തുള്ള മുകുളങ്ങള്‍ പുറത്തുകാണുന്ന തരത്തില്‍ നടുക. ഒരു മാസം കൊണ്ട് തന്നെ വള്ളികള്‍ നന്നായി വീശി തുടങ്ങും. ജൈവ വളങ്ങള്‍ ഇട്ട് മണ്ണ് വിതറി കൊടുക്കണം. നെല്ല് കുത്തിയതിന്റെ ഉമി കൂര്‍ക്കയ്ക്ക് നല്ലതാണ്. സ്ഥല പരിമിധിയുള്ളവര്‍ക്ക് ചാക്ക്, ഗ്രോ ബാഗ് എന്നിവയിലും നടീല്‍ മിശ്രിതമുണ്ടാക്കി കൃഷി ചെയ്യാം. നട്ട് മൂന്ന് നാല് മാസങ്ങള്‍ കൊണ്ട് വിളവെടുക്കാം.
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…
കടുത്ത വേനലാണ് ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന് തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…
ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…
കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര് ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…
കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും. ഇപ്പോഴത്തെ…
ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…
© All rights reserved | Powered by Otwo Designs
Leave a comment