ഇന്ത്യയില്‍ ആദ്യമായിട്ടാണ് പൂച്ചയില്‍ പേസ്മേക്കര്‍ ഘടിപ്പിക്കുന്നത്
പേസ് മേക്കറിന്റെ സഹായത്തോടെ പുതു ജീവന് ലഭിച്ചിരിക്കുകയാണ് പില്ലുവെന്ന പൂച്ചയ്ക്ക്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് പൂച്ചകളില്‍ പേസ്മേക്കര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്നത്. പുനെയിലെ റെയിന്‍ ട്രീ വെറ്ററിനറി ക്ലിനിക് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ ഡോ. ഫിറോസ് ഖംബട്ടയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കാര്‍ഡിയോ തൊറാസിക് സര്ജന് ഡോ. രാജേഷ് കൗശിഷ്, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സോണാലി ഇനാംദാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
രണ്ടുവര്‍ഷം മുമ്പാണ് പില്ലുവിന് ആരോഗ്യപ്രശ്നങ്ങള്‍ കണ്ടു തുടങ്ങുന്നത്. മോണവീക്കമായിരുന്നു ആദ്യ പ്രശ്നം. ഇതിനു ശേഷം മയോകാര്‍ഡൈറ്റിസ് കണ്ടെത്തി, ഹൃദയപേശികളില്‍ അണുബാധയുണ്ടാകുന്ന അവസ്ഥയാണ് മയോകാര്‍ഡൈറ്റിസ്. ഹൃദയമിടിപ്പും ആവശ്യത്തിനു രക്തം പമ്പുചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷിയും ഈ രോഗം കുറയ്ക്കും. അപകടകരമായ നിലയില്‍ ഹൃദയമിടിപ്പ് കുറഞ്ഞതോടെ പേസ്മേക്കര്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചു.
ഡോക്റ്ററിന്റെ നിര്‍ദേശത്തോട് ഉടമ അജയ് ഹിരുള്ക്കരും അനുകൂലമായി പ്രതികരിച്ചതോടെ പേസ് മേക്കര്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചു. രാജ്യത്ത് പൂച്ചയ്ക്ക് പേസ്മേക്കര്‍ ഘടിപ്പിക്കുന്നത് ആദ്യമാണ്. 2020ല്‍ ഡല്‍ഹിയില്‍ നായയില്‍ പേസ്മേക്കര്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയിട്ടുണ്ട്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment