കൃഷി ചെയ്യുന്നവരുടെ പ്രധാന പ്രശ്‌നമാണു ചെടികളുടെ മുരടിപ്പ്. ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഈ അനുഭവം നല്ല പോലെയുണ്ടാകും. നല്ല പോലെ വളം വെള്ളവും നല്‍കിയാലും ചെടികള്‍ കായ്ക്കാതെ പച്ചപ്പില്ലാതെ നില്‍ക്കും. പൂന്തോട്ടത്തിലെ ചെടികളുടേയും അവസ്ഥ ചിലപ്പോള്‍ ഇങ്ങനെയായേക്കും. മോര് ഉപയോഗിച്ച് ഈ പ്രശ്‌നത്തിനു പരിഹാരം കാണാം.
വെണ്ണ മാറ്റിയ മോരും കുറച്ചു ശര്‍ക്കരയുമാണ് ഈ ലായനിയുണ്ടാക്കാന്‍ ആവശ്യമായ വസ്തുക്കള്‍. അരക്കപ്പ് മോരിലേക്ക് ഒരു ശര്‍ക്കര ചിരകിയിടുക. നന്നായി ഇളക്കി ശര്‍ക്കര മോരില്‍ ലയിപ്പിക്കുക. ഈ മിശ്രിതം അടപ്പുളള പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. മൂന്നു ദിവസം അടപ്പ് തുറക്കാതെ പാത്രം സൂക്ഷിച്ചു വയ്ക്കണം. ദുര്‍ഗന്ധമൊന്നും ഈ ലായനിയില്‍ നിന്നുണ്ടാകില്ല, അതിനാല്‍ വീട്ടിനകത്ത് തന്നെ സൂക്ഷിക്കാം.
മൂന്നു ദിവസം കഴിഞ്ഞു ലായനി പുറത്തെടുത്ത് നന്നായി അരിച്ചെടുക്കണം. പത്തിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. നമ്മള്‍ എത്രത്തോളം ലായനി എടുക്കുന്നോ അതിന്റെ പത്തിരട്ടി വെള്ളം ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ചെടികള്‍ക്ക് ദോഷകരമായി ബാധിക്കും.
വെണ്ട, പച്ചമുളക്, വഴുതന, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ക്കും റോസ്, ബോഗന്‍ വില്ല, തൂക്കിയിടുന്ന ഇലച്ചെടികള്‍ എന്നിവയ്ക്കുമെല്ലാം ഈ ലായനി തളിക്കുന്നത് നല്ലതാണ്. പൂന്തോട്ടത്തിലെ ഇലച്ചെടികള്‍ നല്ല പോലെ വളരാനിതു സഹായിക്കും. വൈകുന്നേരങ്ങളില്‍ ഇലകളില്‍ സ്േ്രപ ചെയ്യുന്നതാണ് നല്ലത്. വെയില്‍ ഒട്ടും തന്നെയില്ലാത്ത സമയത്ത് പ്രയോഗിക്കാന്‍ ശ്രദ്ധിക്കണം
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment