കുറ്റില രോഗമാണ് നിലവില്‍ വഴുതനയ്ക്കുള്ള പ്രശ്‌നം.
അടുക്കളത്തോട്ടത്തില്‍ നാം സ്ഥിരമായി നടുന്ന പച്ചക്കറിയാണ് വഴുതന. കാലാവസ്ഥയൊന്നും നോക്കാതെ നല്ല വിളവ് തരുന്ന ചുരുക്കം ചില വിളയാണിത്. നിറം, വലുപ്പം എന്നിവയില്‍ വ്യത്യസ്തമായ നിരവധിയിനം വഴുതനകളുണ്ട്. കുറ്റില രോഗമാണ് നിലവില്‍ വഴുതനയ്ക്കുള്ള പ്രശ്‌നം. ഇവ നിയന്ത്രിക്കാന്‍ കുറച്ച് പ്രയാസമാണ്.
പച്ചത്തുള്ളന്‍ അഥവാ ജാസിഡാണ് രോഗം പടര്‍ത്തുന്നത്. അതിവേഗം രോഗം പടരും. ജൈവ മാര്‍ഗങ്ങളില്‍ നിയന്ത്രിക്കുക പ്രയാസമാണ്.
ഇലകള്‍ കുറ്റിലകളായി രൂപം പ്രാപിക്കുന്നത് ലക്ഷണം. പുഷ്പങ്ങളും പച്ച നിറമായി ഇലയുടെ ആകൃതിയില്‍ രൂപാന്തരപ്പെടും. ഇതോടെ കായ്കളുണ്ടാകുന്നതും കുറയും. ചുരുക്കിപ്പറഞ്ഞാല്‍ നാം എത്ര നന്നായി വളം ചെയ്താലും ചെടി കായ്കളില്ലാതെ മുരടിച്ചു നില്‍ക്കും.
കൃത്യമായി ചെടികളെ നിരീക്ഷിക്കുക. രോഗ ലക്ഷണം കണ്ടാല്‍ ഉടനെ ചെടികള്‍ പിഴുതെടുത്ത് നശിപ്പിക്കുക. പച്ചത്തുള്ളനെ നിയന്ത്രിക്കാന്‍ വെര്‍ട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി ഇലകളുടെ അടിയില്‍ തളിക്കുക.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment