വിവാദങ്ങളെ അതിന്റെ വഴിക്ക് വിടാം, ഓട്‌സിന് നിരവധി ഗുണങ്ങള്‍ ഉണ്ടെന്നതാണ് സത്യം. ദിവസവും ഓട്‌സ് കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനു നല്ലതു തന്നെയാണ്.
കുറച്ചു കാലമായി ആരോഗ്യ രംഗത്തെ ചര്‍ച്ചകളില്‍ പ്രധാനിയാണ് ഓട്‌സ്. ഇതു കഴിക്കുന്നതു നല്ലതാണോ എന്ന ചിന്ത പലര്‍ക്കുമുണ്ട്. ഓട്‌സിന് പരസ്യത്തില്‍ പറയുന്ന ഗുണങ്ങള്‍ ഒന്നും തന്നെയില്ലെന്ന് വാദിക്കുന്നവരുമുണ്ട്. വിവാദങ്ങളെ അതിന്റെ വഴിക്ക് വിടാം, ഓട്‌സിന് നിരവധി ഗുണങ്ങള്‍ ഉണ്ടെന്നതാണ് സത്യം. ദിവസവും ഓട്‌സ് കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനു നല്ലതു തന്നെയാണ്.
1. മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഓട്‌സ് സഹായിക്കും. ബീറ്റാഗ്ലൂക്കന്‍ എന്ന ലയിക്കുന്ന നാരുകള്‍ ഇതില്‍ ധാരാളമുണ്ട്, ഇവ മോശം കൊളസ്‌ട്രോള്‍ കുറയ്ക്കും.
2. രക്തത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ ഓട്‌സില്‍ അടങ്ങിയ ഘടകങ്ങള്‍ സഹായിക്കും. പ്രമേഹമുള്ളവര്‍ക്കും പ്രമേഹ സാധ്യതയുള്ളവര്‍ക്കുമിതു ഗുണം ചെയ്യും.
3. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ദഹനം എളുപ്പമാക്കും.
4. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു ഓപ്ഷനാണിത്, എളുപ്പം വയര്‍ നിറഞ്ഞതായി ഓട്‌സ് തോന്നിക്കും. ഇത് മൊത്തത്തിലുള്ള കലോറി ഉപയോഗം കുറയ്ക്കും.
5. ഓട്‌സില്‍ വിറ്റാമിനുകളും ധാതുക്കളായ സിങ്ക്, സെലിനിയം, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു.
6. ഓട്‌സ് ഹൃദയധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിച്ചേക്കാം.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment