നേരിട്ടു കഴിക്കാനും സലാഡുകള്‍ തയാറാക്കാനും ജ്യൂസാക്കി കുടിക്കാനുമെല്ലാം കുക്കുമ്പര്‍ നല്ലതാണ്.
ചൂടുകാലത്ത് ശരീരം തണുപ്പിക്കുന്നതിനൊപ്പം തടി കുറയ്ക്കാനും രക്ത സമര്‍ദനം നിയന്ത്രിക്കാനുമെല്ലാം സഹായിക്കുന്ന പച്ചക്കറിയാണ് കുക്കുമ്പര്‍. നമ്മുടെ നാടന്‍ വെള്ളരിയുടെ കുടുംബത്തില്‍പ്പെട്ട കുക്കുമ്പര്‍ ഏതു കാലാവസ്ഥയിലും മാര്‍ക്കറ്റില്‍ ലഭ്യമാണ്. നേരിട്ടു കഴിക്കാനും സലാഡുകള്‍ തയാറാക്കാനും ജ്യൂസാക്കി കുടിക്കാനുമെല്ലാം കുക്കുമ്പര്‍ നല്ലതാണ്.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും: പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ കുക്കുമ്പറില്‍ ധാരാളമുണ്ട്. ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
ജലാംശം നിലനിര്‍ത്തും: ചൂട് കാലത്ത് നല്ലൊരു പാനീയമാണ് കുക്കുമ്പര്‍ ജ്യൂസ്. ധാരാളം ജലാംശം കുക്കുമ്പറിലുള്ളത്. ഇതു പതിവായി കുടിക്കുന്നതു ശരീരത്തിന് ആവശ്യമായ ജലാംശം നല്‍കും. ശക്തമായ ചൂടുള്ള കാലാവസ്ഥയില്‍ ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്നും സംരക്ഷിക്കും.
ചര്‍മ്മത്തിന് നല്ലത്: ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനിതു കഴിക്കുന്നതു സഹായിക്കും. വെയിലേറ്റുണ്ടാകുന്ന പാടുകള്‍ നീക്കി ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കും.
ഭാരം കുറയ്ക്കും: നാരുകളും ജലാംശവുമുള്ള കുക്കുമ്പര്‍ കഴിക്കുന്നതു വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുമിതു നല്ലത്.
ദഹനം : നാരുകള്‍ ധാരാളമുള്ള പച്ചക്കറിയായതിനാല്‍ മലബന്ധം, ദഹനക്കേട് എന്നിവയ്ക്ക് പരിഹാരമാണ്.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും: വിറ്റാമിന്‍ സി പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment