വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ.
സാങ്കേതിക വിദ്യ വികസിച്ചതിനൊപ്പം മനുഷ്യന്റെ വയറും വലുതായി തുടങ്ങിയെന്നതാണ് സത്യം. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലികാരണം വയറില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുടവയറായി മാറുന്നു. പലതരം രോഗങ്ങള്‍ക്കുമിതു കാരണമാകും. വ്യായാമത്തോടൊപ്പം ഭക്ഷണത്തില്‍ കൂടി ശ്രദ്ധിച്ചാല്‍ മാത്രമേ ഈ അവസ്ഥയ്ക്ക് മാറ്റം കാണാനാകൂ. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ.
നിരവധി ഗുണങ്ങളുള്ള ഉലുവ എത്രയോ കാലമായി മനുഷ്യന്‍ ആഹാരമാക്കുന്നു. ദോശയും ഇഡ്‌ലിയുമെല്ലാം തയാറാക്കാന്‍ നാം ഉലുവ ഉപയോഗിക്കാറുണ്ട്. നാരുകള്‍ ധാരാളമായി അടങ്ങിയ ഉലുവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി അനുഭവപ്പെടും. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് ഇതുമൂലം നിയന്ത്രിക്കാം. ഉലുവയിലെ ഗാലക്ടോമാനന്‍ പോലുള്ള ലയിക്കുന്ന നാരുകള്‍ ദഹനം വേഗത്തിലാക്കും. മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും ഉലുവ സഹായിക്കും.
ഒരു ടീസ്പൂണ്‍ ഉലുവ ഒരു ഗ്ലാസ് വെള്ളത്തില്‍ രാത്രി മുഴുവന്‍ ഇട്ടുവയ്ക്കുക. രാവിലെ ഈ വെള്ളം അരിച്ചെടുത്ത് കുടിക്കുക, വെറും വയറ്റില്‍ വേണം കുടിക്കാന്‍. ഉലുവ ചെറുതായി വറുത്ത് പൊടിക്കുക, അര ടീസ്പൂണ്‍ പൊടി ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതും നല്ലതാണ്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment