ചാരം നേരിട്ട് വളമായി നല്‍കുന്നതിന് പകരം കമ്പോസ്റ്റാക്കി ഉപയോഗിച്ചാല്‍ ഫലം കൂടും.
വെണ്ണീര് അഥവാ ചാരം പണ്ടു മുതലേ കര്‍ഷകരുടെ വളക്കൂട്ടുകളില്‍ പ്രധാനിയാണ്. കായ് വളം എന്നാണ് ചാരത്തെ കര്‍ഷകര്‍ പറയുക. വിളകളില്‍ പൂ പിടുത്തത്തിനും കായ് പൊഴിച്ചില്‍ തടയാനും പൊട്ടാഷ് വളമായ ചാരം ഏറെ ഗുണകരമാണ്. വിറകടുപ്പുകള്‍ ഗ്യാസ് സ്റ്റൗവിന് വഴിമാറിയതോടെ ചാരം പഴങ്കഥയായി. എന്നാല്‍ വീടുകളില്‍ അടുക്കളത്തോട്ടങ്ങള്‍ സജീവമായി തുടങ്ങിയതോടെ ചാരം അല്ലെങ്കില്‍ വെണ്ണീറിനെ തേടി ആളുകള്‍ എത്തിത്തുടങ്ങി. ചാരം നേരിട്ട് വളമായി നല്‍കുന്നതിന് പകരം കമ്പോസ്റ്റാക്കി ഉപയോഗിച്ചാല്‍ ഫലം കൂടും. എളുപ്പത്തില്‍ ചാരത്തെ എങ്ങനെ കമ്പോസ്റ്റാക്കി മാറ്റുമെന്നു നോക്കാം.
തയാറാക്കുന്ന വിധം
പ്ലാസ്റ്റിക് ചാക്കാണ് ചാരം കമ്പോസ്റ്റ് തയാറാക്കാന്‍ ആവശ്യമുള്ള ഏക വസ്തു. ചാക്കില്‍ ആദ്യം കുറച്ച് മേല്‍മണ്ണിടണം. പിന്നീട് അതിനു മുകളില്‍ ചാരം വിതറി തുടങ്ങാം. ചാക്ക് നിറയുമ്പോള്‍ കെട്ടി കമിഴ്ത്തി വയ്ക്കുക. രണ്ടു മാസം കഴിഞ്ഞ് എടുത്തു നോക്കിയാല്‍ നല്ല കമ്പോസ്റ്റായി മാറിയിട്ടുണ്ടാകും. ഉറപ്പുള്ള മരങ്ങള്‍ കത്തിച്ച് കിട്ടുന്ന ചാരമാണ് ഏറെ ഗുണകരം.
ഇത് കമ്പോസ്റ്റുണ്ടാക്കാന്‍ ഏറെ അനുയോജ്യമാണ്. ചകിരി, മടല് തുടങ്ങിയവയുടെ ചാരം അത്ര ഗുണകരമല്ല. നന്നായി കത്തി തീര്‍ന്ന ശേഷം വേണം ചാരം ശേഖരിക്കാന്‍. ഗ്രോബാഗിലും ചട്ടിയിലും ചാക്കിലുമൊക്കെ കൃഷി ചെയ്യുമ്പോള്‍ മിശ്രിതമായി നിറയ്ക്കാന്‍ ഇത് അനുയോജ്യമാണ്. ചാരത്തിന് ചൂട് കൂടുതലുള്ളതുകൊണ്ട് വള പ്രയോഗം നടത്തുമ്പോള്‍ ചെടിയുടെ കടയ്ക്കല്‍ ഇടാതെ അല്‍പ്പം മാറ്റിയിടാന്‍ ശ്രദ്ധിക്കണം.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്കിയാല് വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment