സന്തോഷകമായ ജീവിതത്തിന് കണ്ണിനെ കാക്കേണ്ടത് അത്യാവശ്യമാണ്.
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കണ്ണ്. സന്തോഷകമായ ജീവിതത്തിന് കണ്ണിനെ കാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി നാം ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്.
1. എണ്ണയില്‍ വറുത്ത ഫാസ്റ്റ് ഫുഡ്, ബേക്കറി ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്ക വല്ലപ്പോഴും മാത്രം കഴിക്കുക. ഇവ സ്ഥിരമാക്കിയാല്‍ കണ്ണിന് അപകടമാണ്. കുട്ടികള്‍ക്കും ഇവ വല്ലപ്പോഴും മാത്രം നല്‍കുക. ബ്രെഡ്, പേസ്ട്രി, പാസ്ത പോലയുള്ള കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക.
2. പ്രായമാകുമ്പോള്‍ തിമിരം ബാധിക്കാനുള്ളൊരു പ്രധാനകാരണമാണ് പഞ്ചസാരയുടെ അമിത ഉപയോഗം. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക.
3. കൊഴുപ്പ് അടങ്ങിയ ചുവന്നതും സംസ്കരിച്ചതുമായ മാംസങ്ങള്‍ പതിവായി കഴിക്കുന്നത് തിമിര സാധ്യത വര്‍ദ്ധിപ്പിക്കും. അതിനാല്‍ ഇവയുടെ അമിത ഉപയോഗം ഒഴിവാക്കുക.
4. ഉപ്പിന്റെ അമിത ഉപയോഗം കണ്ണുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. രക്തസമര്‍ദം പതിവായി കൂടാന്‍ ഉപ്പ് അമിതമായി ഉപയോഗിക്കുന്നതു കാരണമാകും. ഇതും കണ്ണിന് അപകടമാണ്.
5. അമിത മദ്യപാനവും തിമിര സാധ്യത വര്‍ദ്ധിപ്പിക്കുകയും കണ്ണുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment