പൂര്‍ണ്ണമായും സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ ഹോസ്പിറ്റലുകളായി ഹോസ്പിറ്റലുകളായി ആസ്റ്റര്‍ മിംസ് കോഴിക്കോടും , കണ്ണൂരും
കോഴിക്കോട്: പൂര്‍ണ്ണമായും സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ ഹോസ്പിറ്റലുകളായി ഹോസ്പിറ്റലുകളായി ആസ്റ്റര്‍ മിംസ് കോഴിക്കോടും , കണ്ണൂരും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, റിന്യൂവബിള്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയും, യുസോളാര്‍ ക്ലീന്‍ എനര്‍ജി സൊല്യൂഷന്‍സുമായി സഹകരിച്ച് കാസര്‍ഗോഡ് ജില്ലയിലെ നെല്ലിതടത്ത് സ്ഥാപിച്ച സോളാര്‍ പാര്‍ക്ക് പ്രവര്‍ത്തന സജ്ജമായി. 11 ഹെക്ടറില്‍ 8.5 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം റിന്യൂവബിള്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള സി.ഇ.ഒ സജി പൗലോസ് നിര്‍വ്വഹിച്ചു. 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയായ സോളാര്‍ പ്ലാന്റ് സിംഗിള്‍ ഫേസ് രീതിയിലാണ് നിര്‍മ്മിച്ചത്.
അത്യാധുനിക മോണോ 'പിഇആര്‍സി' സാങ്കേതികവിദ്യ ഉപയോഗിച്ച് ആവിഷ്‌കരിച്ച പദ്ധതിയിലൂടെ വര്‍ഷത്തില്‍ 14.03 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കുകയും പ്രതിവര്‍ഷം ഏകദേശം 11,590 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഉദ്ഭവം ഒഴിവാക്കുകയും ചെയ്യുമെന്നും ഇത് പുതുതായി അരലക്ഷം മരങ്ങള്‍ നട്ട് പരിപാലിക്കുന്നതിന് തുല്യമാണെന്നും സജി പൗലോസ് പറഞ്ഞു. രാജ്യവികസനത്തിന് കൂടുതല്‍ ശക്തി പകരുന്നതിനായി രാജ്യത്ത് ഉപയോഗിക്കുന്ന എനര്‍ജിയുടെ 50%റിന്യൂവബിള്‍ എനര്‍ജി അഥവാ സോളാര്‍ എനര്‍ജി ഉപയോഗിക്കുക എന്നതില്‍ നിന്ന് പ്രജോധനം ഉള്‍കൊണ്ടുകൊണ്ടാണ് ഇത്തരം പദ്ധതികളിലേക്ക് ആസ്റ്റര്‍ ഗ്രൂപ്പ് മുന്നിട്ടിറങ്ങിയത്. ഈ സോളാര്‍ പദ്ധതി, പരിസ്ഥിതിക്ക് ദോഷമില്ലാത്ത രീതിയില്‍ ഹരിത ആരോഗ്യ സേവനങ്ങളെ ലക്ഷ്യമാക്കി ആരോഗ്യസംരക്ഷണം നല്‍കാനുള്ള ആസ്റ്ററിന്റെ ദൗത്യത്തിലെ ഒരു പ്രധാന ഘട്ടമാണെന്നും , ആരോഗ്യ സേവന ദാതാവെന്ന നിലയില്‍, ആസ്റ്ററിന്റെ ഈ പദ്ധതിയിലൂടെ ഉല്‍പാദന ചെലവുകള്‍ കുറയ്ക്കുകയും, കാര്‍ബണ്‍ ഫുട്പ്രിന്റ് കുറച്ച് ഊര്‍ജ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും കോഴിക്കോട് ആസ്റ്റര്‍ മിംസ് സി ഒ ഒ ലുഖ്മാന്‍ പൊന്‍മാടത്ത് പറഞ്ഞു.
ഇന്ന് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന സോളാര്‍ എനര്‍ജിയുടെ ചെറിയൊരു പങ്ക് ആസ്റ്റര്‍ ഗ്രൂപ്പിന്റെ പ്ലാന്റില്‍ നിന്നാണെന്നുള്ളത് അഭിമാനമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പരിസ്ഥിതിക്ക് ദോഷമില്ലാത്ത രീതിയില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ മാര്‍ഗങ്ങള്‍ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത ഇത്തരം പദ്ധതികള്‍ ആസ്റ്ററിന്റെ പരിസ്ഥിതി പ്രതിബദ്ധതയെ വ്യക്തമാക്കുന്നെന്ന് യുസോളാര്‍ മാനേജിങ് ഡയറക്ടര്‍ കെ.ആര്‍. ഹരിനാരായണ്‍ പറഞ്ഞു. നിലവില്‍ സോളാര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിലൂടെ ആസ്റ്ററിന്റെ കോഴിക്കോട്, കണ്ണൂര്‍ യൂണിറ്റുകളുടെ വൈദ്യുതി ആവിശ്യങ്ങള്‍ നിറവേറ്റിവരുന്നുണ്ട്. ഭാവിയില്‍ മറ്റു യൂണിറ്റുകളുടെ പ്രവര്‍ത്തനവും പ്ലാന്റില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ നിന്നായിരിക്കും.
അടുത്ത ഘട്ടത്തില്‍ ഈ മാതൃക ആസ്റ്റര്‍ ഗ്രുപ്പിന്റെ കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. നിലവിലെ പദ്ധതിയുമുള്‍പ്പെടുത്തി ഏകദേശം 36 മെഗാവാട്ട് ശേഷിയുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. രോഗികള്‍ക്കും പരിസ്ഥിതിക്കും ഗുണം ചെയ്യുന്ന കൂടുതല്‍ ഊര്‍ജക്ഷമവും സുസ്ഥിരവുമായ ആരോഗ്യ പരിരക്ഷാ മാര്‍ഗങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതികളുടെ പ്രധാന ഉദ്ദേശമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ അസി:ഫിനാന്‍സ് കണ്‍ട്രോളര്‍ സി എ ലക്ഷ്മി ചൗദരിയും പറഞ്ഞു. ചടങ്ങില്‍ ഡോ. ഹംസ, ഡോ.എബ്രഹാം മാമന്‍ , ഡോ.അനൂപ് നമ്പ്യാര്‍ , ശീലാമ്മ ജോസഫ്, ബ്രിജു മോഹന്‍,ദീപക് സേവ്യര്‍, സരിത് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment