ലാകത്ത് എല്ലായിടത്തും ഹൃദയ സംബന്ധമായ ചികിത്സകള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും നല്‍കുന്ന സംഘടനയാണ് എഎച്ച്എ.
കോഴിക്കോട്: അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ (എഎച്ച്എ) കോംപ്രിഹെന്‍സീവ് ചെസ്റ്റ് പെയിന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ അംഗീകാരം ആസ്റ്റര്‍ മിംസിന്. ഈ അക്രഡിറ്റേഷന്‍ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ്. ലോകത്ത് എല്ലായിടത്തും ഹൃദയ സംബന്ധമായ ചികിത്സകള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും നല്‍കുന്ന സംഘടനയാണ് എഎച്ച്എ. നൂതന രോഗനിര്‍ണയ മാര്‍ഗങ്ങള്‍, ആധുനിക ചികിത്സാ രീതികള്‍, സമഗ്രമായ പരിചരണം എന്നിവ ഉള്‍പ്പെടുത്തി ആശുപത്രിയിലെ ഓരോ ജീവനക്കാരുടെയും പ്രവര്‍ത്തനമടക്കം വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് ഈ അംഗീകാരം നല്‍കുന്നത്.
ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെ ഏറ്റവും സങ്കീര്‍ണ്ണമായ കേസുകള്‍ പോലും ചികിത്സിക്കുന്നതിലുള്ള മികവിനെയാണ് ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നതെന്നും,ഓരോ രോഗിക്കും സാധ്യമായ ഏറ്റവും മികച്ച ചികിത്സ കാലതാമസമില്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നനുള്ള അംഗീകാരമാണിതെന്നും ഇന്റെര്‍വന്‍ഷണല്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.സല്‍മാന്‍ സലാഹുദ്ദീന്‍ പറഞ്ഞു.
നൂതന സ്‌ട്രോക്ക് കെയര്‍ ഇന്‍ഫ്രാസ്ട്രക്ചറുകളിലൂടെ, രോഗികളുടെ ആരോഗ്യം ക്രമേണ മെച്ചപ്പെടുത്തുകയും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന നിര്‍ണായക ഇടപെടലുകള്‍ നടത്തിയതിന് നേരത്തെ ആസ്റ്റര്‍ മിംസിന് എഎച്ച്എ യുടെ കോംപ്രിഹെന്‍സീവ് സ്‌ട്രോക്ക് സെന്റര്‍ അംഗീകാരവും ലഭിച്ചിട്ടുണ്ടെന്ന് മിംസ് സി ഒ ഒ ലുഖ്മാന്‍ പൊന്‍മാടത്ത് പറഞ്ഞു.
കൃത്യമായ സ്‌ട്രോക്ക് രോഗനിര്‍ണയവും വേഗത്തിലുള്ള മെഡിക്കല്‍ ഇടപെടലും പ്രാപ്തമാക്കുന്ന ദക്ഷിണേഷ്യയിലെ ആദ്യത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ബൈപ്ലെയ്ന്‍ കാത്‌ലാബും കോഴിക്കോട് ആസ്റ്റര്‍ മിംസിലാണുള്ളതെന്നും ഈ രണ്ട് വിഭാഗങ്ങളുടെ മികച്ച സേവനത്തിനുള്ള അംഗീകാരവും കൂടിയാണിതെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. ആസ്റ്റര്‍ മിംസ് സി എം എസ് ഡോ.അബ്രഹാം മാമന്‍, സിഒഒ ലുഖ്മാന്‍ പൊന്‍മാടത്ത്, ഡോ.സല്‍മാന്‍ സലാഹുദ്ദീന്‍, ഡോ.ബിജോയ് കെ, ഡോ.സുദീപ് കോശി കുര്യന്‍, ഡോ. സന്ദീപ് മോഹനന്‍,ഡോ.യുംന തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment